ബ്യൂണിസ് ഐറിസ് :അർജന്‍റീനയിൽ കൊവിഡ് ബാധിച്ച് 416 പേർക്ക് കൂടി ജീവഹാനിയുണ്ടായതോടെ ആകെ മരണം 77,108 ആയി. പുതുതായി 29,841പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 3,732,263 ആയി. 6,909 പേർ ഐസിയുവിൽ ചികിത്സയിലാണ്.
അർജന്‍റീനയിൽ 77,000 കടന്ന് കൊവിഡ് മരണം - അർജന്‍റീന കൊവിഡ്
രാജ്യത്ത് 29,841പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.
അർജന്‍റീനയിൽ 77,000 കടന്ന് കൊവിഡ് മരണം
Also Read:കൊവിഡ് വാക്‌സിന്‍ ഉത്പാദനം : സിഎജി ഓഡിറ്റ് ആവശ്യപ്പെട്ട് ചിദംബരം
രാജ്യത്ത് സജീവ കേസുകളുടെ എണ്ണം 366,688 ആണ്. ഡിസംബർ 29 മുതൽ രാജ്യത്ത് 12,063,160 ഡോസ് വാക്സിനുകൾ നൽകി. രാജ്യത്ത് പ്രതിരോധ കുത്തിവയ്‌പ്പ് അടുത്ത മാസത്തോടെ പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു. അർജന്‍റീനയിൽ നിലവിൽ ഞായറാഴ്ച വരെ കർശന ലോക്ക് ഡൗണാണ് ഏർപ്പെടുത്തിയിരിക്കുകയാണ്.