കേരളം

kerala

ETV Bharat / international

അർജന്‍റീനയിൽ ആദ്യ ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചു - അർജന്‍റീന വാർത്ത

നേരത്തേ കൊവിഡ് ബാധിച്ച 47കാരിയായ സ്ത്രീയിലാണ് ബ്ലാക്ക് ഫംഗസ് ആദ്യമായി സ്ഥിരീകരിച്ചത്.

Argentina reports first black fungus case  Argentina  first black fungus case in Argentina  Argentina black fungus  അർജന്‍റീനയിൽ ആദ്യത്തെ ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചു  അർജന്‍റീനയിൽ ആദ്യത്തെ ബ്ലാക്ക് ഫംഗസ് ബാധ  അർജന്‍റീന ബ്ലാക്ക് ഫംഗസ് കേസ്  അർജന്‍റീന  അർജന്‍റീന വാർത്ത  Argentina news
അർജന്‍റീനയിൽ ആദ്യത്തെ ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചു

By

Published : Jun 20, 2021, 1:55 PM IST

ബ്യൂണസ് അയേഴ്‌സ് :രാജ്യത്ത് ബ്ലാക്ക് ഫംഗസ് കേസ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. നേരത്തേ കൊവിഡ് ബാധിച്ച 47കാരിയായ സ്ത്രീയിലാണ് ബ്ലാക്ക് ഫംഗസ് ആദ്യമായി സ്ഥിരീകരിച്ചത്.

ഇവർക്ക് ഉയർന്ന രക്തസമ്മർദവും പ്രമേഹരോഗവും ഉള്ളതായും മന്ത്രാലയം വ്യക്തമാക്കി. അതേസമയം തലസ്ഥാനത്തെ മറ്റൊരു വ്യക്തിയുടെ മരണവും ബ്ലാക്ക് ഫംഗസ് മൂലമാണോ എന്ന് അന്വേഷിക്കുന്നുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ALSO READ:ഇന്ത്യക്കാര്‍ക്കുള്ള യാത്രാവിലക്ക് നീക്കി യുഎഇ

രോഗബാധയുടെ ഘട്ടത്തെ ആശ്രയിച്ച് 50 മുതൽ 94 ശതമാനം വരെ മരണനിരക്ക് ഉള്ള അപൂർവ ഫംഗസ് അണുബാധയാണ് മ്യൂക്കോർമൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ്.

പ്രമേഹരോഗികൾക്കും കൊവിഡ് ബാധിച്ച് സുഖം പ്രാപിച്ചവർക്കും ബ്ലാക്ക് ഫംഗസ് പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇന്ത്യയിൽ കൊവിഡ് ബാധിച്ച ആയിരക്കണക്കിന് രോഗികൾക്ക് ഇതിനോടകം ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചിട്ടുണ്ട്.

For All Latest Updates

ABOUT THE AUTHOR

...view details