ബ്യൂണസ് അയേഴ്സ്: അർജന്‍റീനയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 24,801പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ രോഗികളുടെ എണ്ണം 3,539,484 ആയി. 375 മരണങ്ങൾ കൂടി ഉണ്ടായതോടെ ആകെ മരണസംഖ്യ 74,063 ആയി ഉയര്‍ന്നു. 2020 ഡിസംബറിലാണ് രാജ്യത്ത് കുത്തിവയ്പ്പ് ആരംഭിച്ചത്. ഇതുവരെ 11.1 ദശലക്ഷത്തിലധികം ഡോസ് വാക്സിനുകൾ നൽകിയിട്ടുണ്ട്. 2.4 ദശലക്ഷത്തിലധികം ആളുകൾക്ക് രണ്ട് ഡോസുകൾ ലഭിച്ചുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ധനവിനെത്തുടര്‍ന്ന്
അര്‍ജന്‍റീനയില്‍ കൊവിഡ് രൂക്ഷം; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ഭരണകൂടം - അര്‍ജന്‍റീന
അർജന്‍റീനയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 24,801പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ രോഗികളുടെ എണ്ണം 3,539,484 ആയി.
![അര്‍ജന്‍റീനയില്‍ കൊവിഡ് രൂക്ഷം; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ഭരണകൂടം Argentina reports 24 801 new COVID-19 cases Argentina reports 24,801 new COVID-19 cases Argentina COVID-19 അര്‍ജന്‍റീനയില്‍ കൊവിഡ് രൂക്ഷം; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ഭരണകൂടം അര്‍ജന്‍റീനയില്‍ കൊവിഡ് രൂക്ഷം നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ഭരണകൂടം അര്‍ജന്‍റീന കൊവിഡ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-07:46:48:1621822608-covid-9jzieay-nmlbs6o-pcu5t8z-2405newsroom-1621822163-377.jpg)
അര്‍ജന്‍റീനയില്‍ കൊവിഡ് രൂക്ഷം; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ഭരണകൂടം
Read More…….കൊവിഡ് അതിവ്യാപനം; കർശന ലോക്ക്ഡൗൺ പ്രഖ്യാപിച്ച് അർജന്‍റീന
അർജന്‍റീനയില്‍ ശനിയാഴ്ച മുതല്‍ ഒൻപത് ദിവസത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. രോഗവ്യാപനം കൂടുതലുള്ള മേഖലകളില്‍ മെയ് 30 വരെ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിദ്യാഭ്യാസ, കായിക, മതപരമായ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. അവശ്യ കടകൾക്ക് മാത്രമാണ് പ്രവര്‍ത്തിക്കാനുള്ള അനുമതി.