ബ്യൂണസ് ഐറിസ്: രാജ്യത്ത് 23,718 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്ന് അർജന്‍റീന ആരോഗ്യമന്ത്രാലയം. 24 മണിക്കൂറിൽ 348 പേർ കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് മരണം 62,947 ആയി. രാജ്യതലസ്ഥാനത്തെ പ്രവേശന കവാടങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ തീരുമാനമായിട്ടുണ്ട്.
അർജന്‍റീനയിൽ 23,718 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു - 23,718 new COVID-19 cases argentina
നഗരങ്ങളിലേക്കുള്ള പ്രവേശന സമയം പരിമിതിപ്പെടുത്താൻ സർക്കാർ ആലോചിക്കുന്നുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു
അർജന്‍റീനയിൽ 23,718 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
നിശ്ചിത സമയങ്ങളിൽ നഗരങ്ങളിലേക്കുള്ള പ്രവേശനം പരിമിതിപ്പെടുത്താൻ സർക്കാർ ആലോചിക്കുന്നുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. രാജ്യത്ത് ഇതുവരെ 7,667,385 ഡോസ് കൊവിഡ് വാക്‌സിനാണ് വിതരണം ചെയ്‌തത്. രാജ്യത്ത് കൊവിഡിനെതിരെയുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.