ബ്യൂണസ് ഐറിസ്: അര്‍ജന്‍റീനയില്‍ 9,902 കൊവിഡ് കേസുകള്‍ കൂടി വെള്ളിയാഴ്ച റിപ്പോര്‍ട്ടു ചെയ്തു. ഇതോടെ ദേശീയ തലത്തില്‍ ആകെ രോഗികള്‍ 2,373,153 ആയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതുതായി 82 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 56,023 ആയി. 2,121,954 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. നിലവില്‍ 195,176 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
അര്‍ജന്‍റീനയില്‍ 9,902 പേര്‍ക്കുകൂടി കൊവിഡ്; 82 മരണം
അര്‍ജന്‍റീനയില്‍ 82 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 56,023 ആയി. 2,121,954 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.
അര്‍ജന്‍റീനയില്‍ പുതുതായി 9,902 പേര്‍ക്കുകൂടി കൊവിഡ്; 82 മരണം
ഇതുവരെ 999,670 കേസുകൾ രജിസ്റ്റർ ചെയ്ത ബ്യൂണസ് ഐറിസ് പ്രവിശ്യ തെക്കേ അമേരിക്കയില്‍ ഏറ്റവും കൂടുതൽ വൈറസ് ബാധിക്കപ്പെട്ട പ്രദേശമായി തുടരുകയാണ്. 2020 ഡിസംബറിൽ പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചതു മുതൽ 683,731 പേരാണ് രണ്ട് ഡോസ് കൊവിഡ് -19 വാക്സിൻ സ്വീകരിച്ചത്. 3,480,127 പേരാണ് ആദ്യ ഘട്ടത്തില്‍ വാക്സിന്‍ സ്വീകരിച്ചത്. അതേസമയം, സാമൂഹിക അകലം പാലിക്കൽ നടപടികൾ ഏപ്രിൽ ഒമ്പതു വരെ നീട്ടിയതായി അർജന്റീന സർക്കാർ അറിയിച്ചു.