ബ്യൂണിസ് ഐറിസ്: അർജന്‍റീനയിൽ വൻ വെട്ടുകിളി ആക്രമണം. വെട്ടികിളികൾ വടക്കുകിഴക്കൻ അർജന്‍റീനയിൽ വ്യാപകമായി വിളകൾ നശിപ്പിക്കുന്നു. പരാഗ്വേയിൽ നിന്നാണ് ഇവയുടെ ഉത്ഭവം. ബ്രസീൽ അതിർത്തിയിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള കൊറിയെന്‍റസ് പ്രവിശ്യയിലായിരുന്നു വ്യാഴാഴ്‌ച വെട്ടുകിളികളുടെ ആക്രമണം നേരിട്ടതെന്ന് അർജന്‍റീന ഭക്ഷ്യ സുരക്ഷ, ആരോഗ്യ അതോറിറ്റി അറിയിച്ചു. നിലവിലെ കാലാവസ്ഥയനുസരിച്ച് വരും ദിവസങ്ങളിൽ വെട്ടുകിളിക്കൂട്ടം ഉറുഗ്വായിലേക്ക് പോകാനാണ് സാധ്യതയെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി.
വെട്ടുകിളി ആക്രമണത്തിൽ വലഞ്ഞ് അർജന്‍റീന
നിലവിലെ കാലാവസ്ഥയനുസരിച്ച് വരും ദിവസങ്ങളിൽ വെട്ടുകിളിക്കൂട്ടം ഉറുഗ്വായിലേക്ക് പോകാനാണ് സാധ്യതയെന്ന് അർജന്‍റീന ഭക്ഷ്യ സുരക്ഷ, ആരോഗ്യ അതോറിറ്റി മുന്നറിയിപ്പ് നൽകി
അർജന്‍റീനയിൽ നിന്ന് ഉത്ഭവിച്ച വെട്ടുകിളി ആക്രമണം ഇതിനുമുമ്പ് 1938, 1942, 1946 എന്നീ വർഷങ്ങളിൽ ബ്രസീലിനെ ബാധിച്ചിട്ടുണ്ട്. 2015 മുതൽ ബൊളീവിയ, പരാഗ്വേ, അർജന്‍റീന എന്നിവിടങ്ങളിൽ വെട്ടുകിളി ആക്രമണം തുടർച്ചയായി നടക്കുന്നുണ്ട്. കാലാസ്ഥയിലെ മാറ്റങ്ങൾ വെട്ടുകിളികളുടെ വളർച്ചക്ക് അനുകൂലമാണെന്ന് ബ്രസീലിയൻ കാർഷിക മന്ത്രാലയം അറിയിച്ചു. വെട്ടുകിളി ആക്രമണം നേരിടാനും വിളകളുടെ സംരക്ഷണത്തിനുമായി ബ്രസീലിലെ രണ്ട് സംസ്ഥാനങ്ങളിൽ വിള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. റിയോ ഗ്രാൻഡെ ഡെൽ സുർ, സാന്താ കാറ്ററിന എന്നീ സംസ്ഥാനങ്ങളിൽ ആക്രമണത്തിന് മുമ്പ് മറ്റ് അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.