വാഷിങ്‌ടണ്‍: യുഎസ് പാര്‍ലമെന്‍റ് പ്രതിഷേധത്തിനിടെ തന്‍റെ അനുയായികള്‍ക്കായി ഡൊണാള്‍ഡ് ട്രംപ് പുറത്തിറക്കിയ വീഡിയോ ഫേസ്ബുക്കും നീക്കം ചെയ്‌തു. ജോ ബൈഡന്‍റെ വിജയം അംഗീകരിക്കില്ലെന്ന് ഡൊണാള്‍ഡ് ട്രംപ് പറയുന്ന വിഡീയോയാണ് ഫേസ്ബുക്കും നീക്കം ചെയ്‌തത്. യുഎസ് പാര്‍ലമെന്‍റ് പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. മണിക്കൂറുകള്‍ക്ക് മുമ്പ് ഇതേ വീഡിയോ ട്വിറ്ററും നീക്കം ചെയ്‌തിരുന്നു. ഈ ട്വീറ്റില്‍ കമന്‍റ് ചെയ്യാനോ വീണ്ടും പോസ്റ്റ് ചെയ്യാനോ പാടില്ലെന്നും ട്വിറ്റര്‍ അറിയിക്കുകയും ചെയ്‌തു. കൂടാതെ ട്രംപിന്‍റെ ഇന്‍സ്റ്റഗ്രാമും, ട്വിറ്ററിലെ അക്കൗണ്ട് 12 മണിക്കൂറത്തേക്കും ഫേസ്‌ബുക്ക് അക്കൗണ്ട് 24 മണിക്കൂറത്തേക്കും വിലക്ക് ഏര്‍പ്പെടുത്തി.
യുഎസ് പാര്‍ലമെന്‍റ് പ്രതിഷേധം, ബൈഡനെതിരായ ട്രംപിന്‍റെ വീഡിയോ നീക്കം ചെയ്‌ത് ഫേസ്ബുക്കും - ഡൊണാള്‍ഡ് ട്രംപ്
മണിക്കൂറുകള്‍ക്ക് മുമ്പ് ഇതേ വീഡിയോ ട്വിറ്ററും നീക്കം ചെയ്‌തിരുന്നു. ഈ ട്വീറ്റില്‍ കമന്‍റ് ചെയ്യാനോ വീണ്ടും പോസ്റ്റ് ചെയ്യാനോ പാടില്ലെന്നും ട്വിറ്റര്‍ അറിയിക്കുകയും ചെയ്‌തു

യുഎസ് പാര്‍ലമെന്‍റ് പ്രതിഷേധം
പ്രതിഷേധക്കാരെ ഒഴിപ്പിക്കുന്നതിനിടെ പൊലീസ് വെടിവെപ്പില്‍ ഒരു സ്ത്രീക്ക് ജീവന്‍ നഷ്ടപ്പെട്ടു. നിയുക്ത പ്രസിഡന്‍റ് ജൊ ബൈഡന്‍റെ വിജയം അംഗീകരിക്കാനായാണ് യുഎസ് കോണ്‍സുലേറ്റിന്‍റെ ഇരുസഭകളും സമ്മേളിച്ചത്. ഇതിനിടെയാണ് ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒരു മണിയോടുകൂടി ട്രംപ് അനുകൂലികള്‍ പാര്‍ലമെന്‍റ് മന്ദിരം കീഴടക്കിയത്.
Last Updated : Jan 7, 2021, 9:58 AM IST