ഹോങ്കോങ് വിഷയത്തില്‍ ചൈനക്കെതിരെ അമേരിക്ക
ഹോങ്കോങ്ങിലെ ചൈനീസ് അധിനിവേശത്തെ പിന്തുണയ്‌ക്കുന്നവരുമായി യാതൊരു വിധ ഇടപാടുകളും നടത്തരുതെന്ന് അമേരിക്കൻ പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കി
വാഷിങ്ടൺ: ഹോങ്കോങ്ങിൽ നിയന്ത്രണം കടുപ്പിക്കാനുള്ള ചൈനീസ് നീക്കത്തിനെതിരെ നിലപാട് കടുപ്പിച്ച് അമേരിക്ക. ഹോങ്കോങ്ങിലെ ചൈനീസ് അധിനിവേശത്തെ പിന്തുണയ്‌ക്കുന്നവരുമായി യാതൊരു വിധ ഇടപാടുകളും നടത്തരുതെന്ന് അമേരിക്കൻ പൗരന്മാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. അമേരിക്കൻ ട്രഷറി ഡിപ്പാര്‍ട്‌മെന്‍റിന്‍റേതാണ് നടപടി. ഹോങ്കോങ് ചീഫ് എക്‌സ്‌ക്യൂട്ടീവ് കാരി ലാം അടക്കം പത്ത് പേരുടെ പേര് പരാമര്‍ശിച്ചാണ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്‍റിന്‍റെ ഉത്തരവ്. ഇവരടക്കം ചൈനയെ പിന്തുണയ്‌ക്കുന്ന ആളുകളുമായി യാതൊരുവിധ ബിസിനസ് പങ്കാളിത്തങ്ങളുമുണ്ടാക്കരുതെന്നും നിര്‍ദേശമുണ്ട്.