വാഷിങ്ടണ്‍: ഭൗതിക അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ 2 ട്രില്യൺ യുഎസ് ഡോളർ പാക്കേജ് പ്രഖ്യാപിച്ചു. തന്‍റെ പുതിയ പദ്ധതിയിലൂടെ ലോകത്തിലെ തന്നെ ഏറ്റവും നൂതനമായ സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കുമെന്നും ഇത് അമേരിക്കയിലെ ഒരു തലമുറയുടെ നിക്ഷേപമാണെന്നും അദ്ദേഹം പറഞ്ഞു.
അടിസ്ഥാന സൗകര്യ വികസനം; പുതിയ പാക്കേജുമായി ജോ ബൈഡൻ - USD 2 trillion package
ഗതാഗത അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും അദ്ദേഹം തന്‍റെ പുതിയ പദ്ധതിയിൽ നിർദേശിക്കുന്നുണ്ട്.
രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള അമേരിക്കയിലെ ഏറ്റവും വലിയ തൊഴിൽ നിക്ഷേപമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ അമേരിക്കൻ തൊഴിൽ പദ്ധതിയിലൂടെ അമേരിക്കൻ മുതലാളിത്തത്തിൽ മാറ്റങ്ങൾ വരുത്തുന്നതിനും കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുന്നതിനും സമ്പദ്‌വ്യവസ്ഥയിലെ ഉത്‌പാദനക്ഷമത മെച്ചപ്പെടുത്താനുമാണ് ലക്ഷ്യമിടുന്നത്. ഗതാഗത അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും അദ്ദേഹം തന്‍റെ പുതിയ പദ്ധതിയിൽ നിർദേശിക്കുന്നുണ്ട്. അതോടൊപ്പം രാജ്യത്തെ പ്രായമായവരെയും വികലാംഗരെയും പരിചരിക്കുന്നതിനായി 400 ബില്യൺ യുഎസ് ഡോളറും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.