കേരളം

kerala

ETV Bharat / international

അമേരിക്ക ഇന്ത്യയെ ഇഷ്‌ടപ്പെടുന്നുവെന്ന് ട്രംപ് - അമേരിക്ക ഇന്ത്യയെ ഇഷ്‌ടപ്പെടുന്നുവെന്ന് ട്രംപ്

അമേരിക്കയുടെ 244-ാം സ്വാതന്ത്ര്യ ദിനത്തില്‍ ആശംസകളറിയിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടി നല്‍കുകയായിരുന്നു ട്രംപ്.

അമേരിക്ക ഇന്ത്യയെ ഇഷ്‌ടപ്പെടുന്നുവെന്ന് ട്രംപ്
അമേരിക്ക ഇന്ത്യയെ ഇഷ്‌ടപ്പെടുന്നുവെന്ന് ട്രംപ്

By

Published : Jul 5, 2020, 7:08 PM IST

ന്യൂയോര്‍ക്ക്: അമേരിക്ക ഇന്ത്യയെ ഇഷ്‌ടപ്പെടുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയുടെ 244-ാം സ്വാതന്ത്ര്യ ദിനത്തില്‍ ആശംസകളറിയിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ട്രംപ് നന്ദിയറിയിച്ചു. ജൂലായ് നാലിനാണ് അമേരിക്ക സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. 1776 ലാണ് ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് അമേരിക്ക സ്വതന്ത്രമായത്. ശനിയാഴ്‌ച ട്വിറ്ററിലൂടെയാണ് മോദി ട്രംപിനും അമേരിക്കൻ ജനതയ്‌ക്കും സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നത്. ഇതിന് മറുപടിയായിട്ടുള്ള ട്വീറ്റിലാണ് അമേരിക്ക ഇന്ത്യയെ ഇഷ്‌ടപ്പെടുന്നുവെന്ന് ട്രംപ് കുറിച്ചത്.

ABOUT THE AUTHOR

...view details