ആമസോൺ വനപാലകൻ പൗലോ പൗലിനോ കൊല്ലപ്പെട്ടു - forest defender Paulo Paulino shot dead
ആമസോൺ മഴക്കാടുകളുടെ സംരക്ഷകനായ പൗലോ പൗലിനോയുടെ കൊലപാതകത്തെ തുടര്‍ന്ന് ബ്രസീലില്‍ വലിയ പ്രതിഷേധമാണ് നടക്കുന്നത്
![ആമസോൺ വനപാലകൻ പൗലോ പൗലിനോ കൊല്ലപ്പെട്ടു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4947592-322-4947592-1572776226959.jpg)
ആമസോൺ
ബ്രസീലിയ: ആമസോൺ കാടുകളുടെ കാവലാളായിരുന്ന പൗലോ പൗലിനോ ഗ്വാജാജരാ വെടിയേറ്റ് കൊല്ലപ്പെട്ടു. വനത്തിനുള്ളിൽ അതിക്രമിച്ച് കയറി മരം വെട്ടാൻ ശ്രമിച്ചവരാണ് പൗലോ പൗലിനോക്ക് നേരെ വെടിയുതിർത്തത്. പ്രകൃതി ചൂഷണത്തിനെതിരെ ശക്തമായി പോരാടുകയും ശബ്‌ദമുയർത്തുകയും ചെയ്‌തിരുന്ന ഗ്വാജാജരാ ഗോത്രവിഭാഗത്തിലെ പ്രധാനിയായിരുന്നു പൗലോ പൗലിനോ.