കേരളം

kerala

ETV Bharat / international

അഫ്‌ഗാനിസ്ഥാന്‍ പുനർനിർമിക്കേണ്ടത് അമേരിക്കയല്ലെന്ന് ജോ ബൈഡൻ

ഓഗസ്റ്റ് അവസാനത്തോടെ യുഎസ് മിലിട്ടറി പൂർണമായും അഫ്‌ഗാനിസ്ഥാനിൽ നിന്നും പിന്മാറുമെന്ന് ബൈഡന്‍.

Biden  Kamala Harris  Joe Biden  United States  Afghan  bin Laden  Americans  Taliban  Afghanistan  Pajhwok Afghan News  ബൈഡൻ  യുഎസ്  അഫ്‌ഗാൻ രാഷ്‌ട്രീയം  അഫ്‌ഗാനിലെ രാഷ്‌ട്രീയം
അഫ്‌ഗാൻ പുനർനിർമിക്കേണ്ടത് യുഎസ് അല്ല; ജോ ബൈഡൻ

By

Published : Jul 10, 2021, 2:54 PM IST

വാഷിങ്ടൺ :അഫ്‌ഗാനിസ്ഥാൻ പുനർനിർമിക്കേണ്ടത് അമേരിക്കയല്ലെന്നും രാജ്യത്തിന്‍റെ ഉന്നമനത്തിനായി പ്രവർത്തിക്കേണ്ടത് അവിടുത്തെ രാഷ്‌ട്രീയ പാർട്ടികളാണെന്നും അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ.

ഓഗസ്റ്റ് അവസാനത്തോടെ യുഎസ് മിലിട്ടറി പൂർണമായും അഫ്‌ഗാനിസ്ഥാനിൽ നിന്നും പിന്മാറുകയാണ്. പ്രതീക്ഷകളില്ലാത്ത സാഹചര്യത്തിൽ അടുത്ത തലമുറയെ അഫ്‌ഗാനിസ്ഥാനിലേക്ക് അയക്കാൻ സാധിക്കില്ലെന്നും ബൈഡൻ പറഞ്ഞു.

READ MORE:സൈന്യത്തെ പിന്‍വലിക്കൽ; ഇരു രാജ്യങ്ങൾക്കും തിരിച്ചടിയെന്ന് അഫ്‌ഗാന്‍ പ്രസിഡന്‍റ്

ഇതിനകം 90 ശതമാനത്തിലധികം അമേരിക്കൻ സൈനികരും അഫ്‌ഗാനിസ്ഥാനിൽ നിന്ന് പിന്മാറിയെന്നും ഓഗസ്റ്റ് അവസാനത്തോടെ അവിടുത്തെ സർക്കാരിന് നിയന്ത്രണങ്ങള്‍ കൈമാറുമെന്നും സുരക്ഷാസംഘം വ്യക്തമാക്കിയിരുന്നു.

അമേരിക്ക ഇതിനോടകം നാറ്റോ സേനകളെ പിന്‍വലിച്ചിട്ടുണ്ട്. അതിനിടെ അഫ്‌ഗാനിസ്ഥാന് സഹായം തുടരുമെന്ന് വൈറ്റ് ഹൗസ് പ്രഖ്യാപിച്ചിട്ടുമുണ്ട്.

ഇതുവരെ യുഎസ് കൊവാക്സ് സംവിധാനം വഴി അഫ്‌ഗാന്‍ ജനതയ്ക്ക് മൂന്ന് ദശലക്ഷം ഡോസ് ജോൺസൺ ആന്‍ഡ് ജോൺസണിന്‍റെ കൊവിഡ് വാക്‌സിൻ വിതരണം ചെയ്‌തിട്ടുണ്ട്.

ABOUT THE AUTHOR

...view details