വാഷിംഗ്‌ടൺ ഡിസി: വിദ്യാഭ്യാസ മേഖലയിലെ പുരോഗതിക്ക് അഫ്‌ഗാനിസ്ഥാന് ലോക ബാങ്ക് 25 മില്ല്യണ്‍ യുഎസ് ഡോളർ സഹായം അനുവദിച്ചു. പെണ്‍കുട്ടികൾക്ക് പ്രൈമറി, സെക്കന്‍ററി വിദ്യാഭ്യാസത്തിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുന്നതിനാണ് ഫണ്ട് അനുവദിച്ചത്. വിദ്യാഭ്യാസ മേഖലയിലെ ആഗോള പങ്കാളിത്വത്തിനുള്ള ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചത്. ഈ തുക കൊണ്ട് രാജ്യത്ത് നൂറിലധികം സ്‌കൂളുകൾ നിർമിക്കാനാകുമെന്ന് ലോക ബാങ്ക് അറിയിച്ചു.
അഫ്‌ഗാനിസ്ഥാന്‍റെ വിദ്യാഭ്യാസ മേഖലയ്‌ക്ക് 25 മില്ല്യണ്‍ ഡോളർ സഹായം അനുവദിച്ച് ലോക ബാങ്ക് - ലോക ബാങ്ക്
പെണ്‍കുട്ടികൾക്ക് പ്രൈമറി, സെക്കന്‍ററി വിദ്യാഭ്യാസത്തിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുന്നതിനാണ് ഫണ്ട് അനുവദിച്ചത്.
'കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി വിദ്യാഭ്യാസ മേഖലയിൽ അഫ്ഗാൻ വളരെയേറെ പുരോഗതി നേടിയിട്ടുണ്ടെന്ന്. എന്നാൽ 35 ലക്ഷത്തോളം കുട്ടികൾ ഇപ്പോളും സ്‌കൂളുകളിൽ എത്തുന്നില്ല. രാജ്യത്തെ സ്‌കൂളുകളിൽ പകുതി എണ്ണത്തിന് പോലും അടിസ്ഥാന സൗകര്യങ്ങൾ ഇല്ല'- ലോക ബാങ്കിന്‍റെ അഫ്‌ഗാനിസ്ഥാൻ പ്രധിനിതി ഹെന്‍റ്റി കെരളി പറഞ്ഞു. ലോക ബാങ്കിന്‍റെ സഹായം കൂടുതൽ കുട്ടികൾ സ്‌കൂളുകളിലേക്ക് എത്തുന്നതിന് സഹായകരമാകും. പെണ്‍കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിലൂടെ രാജ്യത്തെ കുട്ടികളുടെ പോഷക ആഹാരക്കുറവ്, ശിശുമരണ നിരക്ക് തടയൽ, സാമ്പത്തിക വളർച്ച എന്നിവ മെച്ചപ്പെടുത്താനാകുമെന്നും ലോക ബാങ്ക് അറിയിച്ചു.