വാഷിങ്ടൺ: അഫ്‌ഗാനിസ്ഥാനിൽ നിന്നുള്ള യുഎസ് രക്ഷാദൗത്യ വിമാനത്തിൽ വച്ച് പെൺകുഞ്ഞിന് ജന്മം നൽകി അഫ്‌ഗാൻ യുവതി. ജർമനിയിലെ രാംസ്റ്റീൻ എയർബേസിലേക്ക് പോയ യുഎസ് സേന വിമാനമായ സി-17ലാണ് സംഭവം. പ്രസവശേഷം എയർക്രാഫ്‌റ്റിൽ നിന്ന് പുറത്തേക്ക് കൊണ്ടുവരുന്ന യുവതിയുടെ ചിത്രങ്ങൾ യുഎസ് ഡിഫൻസ് ഡിപ്പാർട്ട്മെന്‍റ് പങ്കുവച്ചു.
അഫ്‌ഗാനിസ്ഥാനിൽ നിന്ന് പുറപ്പെട്ട യുഎസ് വിമാനത്തിൽ വച്ച് യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയും സാഹചര്യം സങ്കീർണമാകുകയുമായിരുന്നു. വിമാനത്തിലെ മർദം വർധിപ്പിക്കുന്നതിനായി വിമാനം താഴ്ത്തിപ്പറത്താൻ പൈലറ്റ് തീരുമാനിക്കുകയും ഇത് യുവതിയുടെ ജീവൻ രക്ഷിക്കുകയുമായിരുന്നുവെന്ന് യുഎസ് എയർ മൊബിലിറ്റി കമാൻഡ് ട്വീറ്റിൽ പങ്കുവച്ചു.