ന്യൂയോര്‍ക്ക്: അഫ്‌ഗാന്‍ മണ്ണ് രാജ്യങ്ങളെ ആക്രമിക്കാനോ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കോ ഉപയോഗിക്കരുതെന്ന് ഐക്യരാഷ്‌ട്രസഭയില്‍ ഇന്ത്യ. അഫ്‌ഗാനികൾക്ക് തടസമില്ലാതെ വിദേശയാത്ര നടത്താമെന്ന താലിബാൻ പ്രസ്‌താവന സുരക്ഷ സമിതിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടിഎസ് തിരുമൂര്‍ത്തി വ്യക്തമാക്കി.
ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് അഫ്‌ഗാന്‍ മണ്ണ് ഉപയോഗിക്കരുത്
'മറ്റേതെങ്കിലും ഒരു രാജ്യത്തെ ഭീഷണിപ്പെടുത്താനോ ആക്രമിക്കാനോ ഭീകരർക്ക് അഭയം നൽകാനോ പരിശീലനം നൽകാനോ താലിബാൻ ഭീകരപ്രവർത്തനങ്ങൾക്ക് ആസൂത്രണം ചെയ്യാനോ സാമ്പത്തിക സഹായം നൽകാനോ അഫ്‌ഗാന്‍ മണ്ണ് ഉപയോഗിക്കരുത്,' തിരുമൂര്‍ത്തി പറഞ്ഞു.
അഫ്‌ഗാന്‍ ജനതയ്ക്ക് വിദേശയാത്ര നടത്താമെന്ന താലിബാന്‍റെ പ്രസ്‌താവന സുരക്ഷാ സമിതിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. രാജ്യത്ത് നിന്ന് അഫ്‌ഗാനികള്‍ക്കും വിദേശ പൗരന്മാര്‍ക്കും സുരക്ഷിതമായി പുറപ്പെടാമെന്നത് ഉൾപ്പെടെയുള്ള ഉറപ്പുകള്‍ പാലിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും തിരുമൂർത്തി കൂട്ടിച്ചേർത്തു.