വാഷിംഗ്ടൺ: സമാധാന ചർച്ചകളിൽനിന്ന് പിൻമാറിയ അമേരിക്കക്ക് കനത്ത നഷ്ടമുണ്ടാകുമെന്ന് താലിബാൻ. യുദ്ധം അവസാനിപ്പിക്കാനുളള കരാർ അവസാനഘട്ടത്തിലേക്ക് എത്തിയപ്പോൾ അമേരിക്ക പിൻമാറിയെന്നാണ് താലിബാൻ ആരോപിക്കുന്നത്. സമാധാന കരാർ പ്രഖ്യാപിക്കാനും ഒപ്പുവെക്കാനും തയാറെടുക്കുന്നതിനിടെയാണ് ഡോണൾഡ് ട്രംപ് കരാറിൽ നിന്നും പിൻമാറിയതായി പ്രഖ്യാപിക്കുന്നത്. ഇത് അമേരിക്കയ്ക്ക് കനത്ത നഷ്ടമുണ്ടാക്കുമെന്ന് താലിബാൻ വക്താവ് സബിഹുളള മുജാഹിദ് പ്രസ്താവനയിൽ പറഞ്ഞു.
സമാധാന ചർച്ചയിൽ നിന്നുളള അമേരിക്കയുടെ പിൻമാറ്റം: ഭീഷണിയുമായി താലിബാൻ - അമേരിക്കയുടെ പിൻമാറ്റം
രാജ്യത്തിന്റെ വിദേശ അധിനിവേശം അവസാനിക്കുന്നതുവരെ തങ്ങൾ തൃപ്തരാകില്ലെന്നും താലിബാൻ പ്രസ്താവനയിൽ പറയുന്നു
കാബൂളിൽ താലിബാൻ നടത്തിയ കാർ ബോംബ് സ്ഫോടനത്തിൽ ഒരു അമേരിക്കൻ സൈനികൻ ഉൾപ്പെടെ 12 പേർ കൊല്ലപ്പെട്ടതിനെ തുടർന്നാണ് താലിബാനുമായുള്ള രഹസ്യ സമാധാന ചർച്ചകളിൽനിന്ന് അമേരിക്ക പിൻമാറിയത്. ആക്രമണങ്ങളും ചർച്ചയും ഒത്തുപോകില്ലെന്നു ട്രംപ് ചൂണ്ടിക്കാട്ടി. യുദ്ധത്തിനു പകരം ചർച്ചയുടെ മാർഗം സ്വീകരിച്ചാൽ പ്രതിജ്ഞാബദ്ധരായി തങ്ങൾ തുടരും. എന്നാൽ രാജ്യത്തിന്റെ വിദേശ അധിനിവേശം അവസാനിക്കുന്നതുവരെ തങ്ങൾ തൃപ്തരാകില്ലെന്നും താലിബാൻ പ്രസ്താവനയിൽ പറയുന്നു.