കാബൂള്‍ :അല്‍ഖ്വെയ്‌ദ ഭീകരര്‍ ഉള്‍പ്പടെ 45 അംഗ താലിബാന്‍ ഭീകരസംഘത്തെ വധിച്ചതായി അഫ്‌ഗാനിസ്ഥാന്‍ വ്യോമസേന. ലഷ്‌കര്‍, ഹെല്‍മന്ത് പ്രദേശങ്ങളില്‍ സേന നടത്തിയ വ്യോമാക്രമണത്തിലാണ് ഭീകരര്‍ കൊല്ലപ്പെട്ടതെന്ന് അഫ്‌ഗാന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
കൊല്ലപ്പെട്ട 45 പേരില്‍ മൂന്നുപേര്‍ പാകിസ്ഥാന്‍ തീവ്രവാദ സംഘടനയായ അല്‍ഖ്വെയ്‌ദയുടെ പ്രവര്‍ത്തകരാണ്. ആക്രമണത്തില്‍ തീവ്രവാദികള്‍ കരുതിവച്ച നിരവധി ആയുധങ്ങളും തകര്‍ന്നിട്ടുണ്ട്.
വെള്ളിയാഴ്‌ച ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്നുള്ള 30 താലിബാന്‍ പ്രവര്‍ത്തകരെ സേന വധിച്ചിരുന്നു. ലഷ്‌കര്‍ സിറ്റിയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 112 താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടെന്നും മന്ത്രാലയം അറിയിച്ചു.