കേരളം

kerala

ETV Bharat / international

താറാവിന് പങ്കാളിയെ ആവശ്യമുണ്ട്; പരസ്യം കൊടുത്ത് അധ്യാപകൻ

രണ്ടാഴ്ച മുമ്പാണ് താറാവിന്റെ കൂട്ടുകാരനെ പൂച്ച കൊന്ന് തിന്നത്. ഇതോടെയാണ് ഒറ്റയ്ക്കായ താറാവിന് പങ്കാളിയെ തേടി പരസ്യം നൽകിയത്.

താറാവിന് പങ്കാളിയെ ആവശ്യമുണ്ട്; പരസ്യം കൊടുത്ത് അധ്യാപകൻ
താറാവിന് പങ്കാളിയെ ആവശ്യമുണ്ട്; പരസ്യം കൊടുത്ത് അധ്യാപകൻ

By

Published : Dec 15, 2019, 4:40 AM IST

വാഷിങ്ടൺ:ഒറ്റയ്ക്ക് കഴിയുന്ന താറാവിന് കൂട്ട് തേടി പരസ്യം കൊടുത്ത് ഉടമ. അധ്യാപകനായ ക്രിസ് മോറിസ് ആണ് തന്റെ താറാവിന് പങ്കാളിയെ തേടി ഡേറ്റിങ് പരസ്യം പങ്കുവച്ചിരിക്കുന്നത്. രണ്ടാഴ്ച മുമ്പാണ് താറാവിന്റെ കൂട്ടുകാരനെ പൂച്ച കൊന്ന് തിന്നത്. ഇതോടെയാണ് ഒറ്റയ്ക്കായ താറാവിന് പങ്കാളിയെ തേടി പരസ്യം നൽകിയത്.

ക്രിസിന്റെ പരസ്യം കണ്ട് നിരവധി പേരാണ് അദ്ദേഹത്തെ വിളിച്ചത്. തുടർന്ന് ഫാം ഉടമയായ സാദി ​ഗ്രീനുമായി തീരുമാനിച്ചുറപ്പിച്ച് മഞ്ഞ താറാവിന് യോജിച്ച പങ്കാളിയെ കണ്ടെത്തുകയായിരുന്നു.

ABOUT THE AUTHOR

...view details