മെക്‌സികോയിലെ വീഡിയോ ഗെയിം ആർക്കേഡിൽ ആക്രമണം; മൂന്ന് കുട്ടികൾ ഉൾപ്പെടെ ഒമ്പത് പേർ കൊല്ലപ്പെട്ടു - വീഡിയോ ഗെയിം ആർക്കേഡ്
മെക്‌സിക്കോയിലെ ഉറുവാപൻ നഗരത്തിലാണ് ആക്രമണം ഉണ്ടായത്

വീഡിയോ ഗെയിം ആർക്കേഡിൽ ആക്രമണം; 3 കുട്ടികൾ ഉൾപ്പെടെ 9 പേർ കൊല്ലപ്പെട്ടു
മെക്‌സികോ: പടിഞ്ഞാറൻ മെക്‌സിക്കോയിലെ വീഡിയോ ഗെയിം ആർക്കേഡിലുണ്ടായ വെടിവെയ്പ്പിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു. തോക്കുധാരികളായ നാല് പേർ നടത്തിയ വെടിവെയ്പ്പിൽ മൂന്ന് കുട്ടികളടക്കം ഒമ്പത് പേരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഉറുവാപൻ നഗരത്തിലാണ് ആക്രമണം ഉണ്ടായത്.