കേരളം

kerala

ETV Bharat / international

ചിക്കാഗോയിൽ വെടിവയ്പ്പ്; ഒരു മരണം, 9 പേർക്ക് പരിക്ക്

റോഡരികിൽ നിന്നിരുന്ന സംഘത്തിനടുത്തേക്ക് അക്രമികൾ എത്തി നിറയൊഴിക്കുകയായിരുന്നുവെന്ന് പൊലീസ്.

By

Published : Jun 13, 2021, 1:45 AM IST

Updated : Jun 13, 2021, 6:15 AM IST

Chicago mass shooting  shooting in chicago  shooting in americas chicago  ചിക്കാഗോയിൽ വെടിവയ്പ്പ്  ചിക്കാഗോ വെടിവയ്പ്പ് വാർത്ത  അമേരിക്കയിലെ ചിക്കാഗോയിൽ വെടിവയ്പ്പ്
ചിക്കാഗോയിൽ വെടിവയ്പ്പ്

വാഷിങ്ടൺ:അമേരിക്കയിലെ ചിക്കാഗോ നഗരത്തിൽ വെടിവയ്പ്പ്. ആക്രമണത്തിൽ ഒരാൾ മരിക്കുകയും ഒമ്പത് പേർക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ചിക്കാഗോ നഗരത്തിന്‍റെ തെക്ക് ഭാഗത്തായിരുന്നു വെടിവയ്പ്പുണ്ടായത്.

Also Read:മെഹുല്‍ ചോക്‌സിക്ക് ജാമ്യം നിഷേധിച്ച് ഡൊമിനിക്കൻ ഹൈക്കോടതി

പ്രാദേശിക സമയം പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. റോഡരികിൽ നിന്നിരുന്ന സംഘത്തിനടുത്തേക്ക് അക്രമികൾ എത്തി നിറയൊഴിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. 29 വയസുകാരിയായ യുവതിയാണ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടത്.

Also Read:ഇപ്രാവശ്യവും ഹജ്ജ് സൗദിയിലുള്ളവര്‍ക്ക് മാത്രം

മരിച്ച യുവതിക്ക് കാലിനും വയറിനുമാണ് വെടിയേറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പരിക്കേറ്റ മറ്റ് ഒമ്പത് പേരും പ്രാദേശിക ആശുപത്രികളിൽ ചികിത്സയിലാണ്. ആക്രമണത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

Last Updated : Jun 13, 2021, 6:15 AM IST

ABOUT THE AUTHOR

...view details