സാന്‍റിയാഗോ: 7000 കേസുകൾ കൂടി രേഖപ്പെടുത്തിയതോടെ ചിലിയിലെ ആകെ കേസുകളുടെ എണ്ണം 1,198,245 ആയി. വെള്ളിയാഴ്ച 106 കൊവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 26,353ലേക്ക് ഉയർന്നതായി ആരോഗ്യ മന്ത്രാലയം.
ചിലിയിൽ 7000 കൊവിഡ് കേസുകൾ കൂടി
സാന്‍റിയാഗോ മെട്രോപൊളിറ്റൻ പ്രദേശത്തെ 10 സ്ഥലങ്ങളിലെ ലോക്‌ഡൗൺ വ്യാഴാഴ്ച സർക്കാർ നീക്കം ചെയ്തു. ഈ പ്രദേശങ്ങളിൽ ഷോപ്പിങ് സെന്‍ററുകളും റെസ്റ്റോറന്‍റുകളും വീണ്ടും തുറക്കുമെന്നും ക്വാറന്‍റൈൻ വാരാന്ത്യത്തിൽ മാത്രമേ ഉണ്ടാകൂവെന്നും സർക്കാർ അറിയിച്ചു.
രാജ്യാതിർത്തികൾ അടച്ചിടാനുള്ള ഏപ്രിൽ 5ന് നിലവിൽ വന്ന തീരുമാനം മെയ് മാസത്തിൽ പുതുക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.