കേരളം

kerala

ETV Bharat / international

വിമാനം തകർന്ന് വീണ് പൈലറ്റടക്കം ആറ് പേർ കൊല്ലപ്പെട്ടു - സെസ്ന

വിമാനം ടേക്ക് ഓഫ് ചെയ്തയുടന്‍ തകര്‍ന്ന് വീഴുകയായിരുന്നു

6 dead, 1 injured in small plane crash in northern Mexico  വിമാനം തകർന്ന് വീണ് ആറ് പേർ കൊല്ലപ്പെട്ടു  ഹെർമോസില്ലോ  അരിസോണ  വിമാനാപകടം  സെസ്ന  ലിയോനാർഡോ സിസ്‌കോമാനി
വിമാനം തകർന്ന് വീണ് ആറ് പേർ കൊല്ലപ്പെട്ടു

By

Published : Mar 28, 2021, 12:09 PM IST

ഹെർമോസില്ലോ: അരിസോണയിലേക്ക് പോയ വിമാനം തകർന്ന് വീണ് ആറ് പേർ കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്കേറ്റു. ശനിയാഴ്ചയാണ് അപകടം നടന്നത്. സോനോറയിലെ ഹെർമോസില്ലോ നഗരത്തിൽ നിന്ന് അരിസോണയിലെ ടക്‌സണിലേക്ക് പോയ സെസ്‌ന എന്ന വിമാനം ടേക്ക് ഓഫ് ചെയ്തയുടൻ തകർന്ന് വീഴുകയായിരുന്നു. മരിച്ചവരിൽ സോനോറ സാമ്പത്തിക വികസന ഉദ്യോഗസ്ഥൻ ലിയോനാർഡോ സിസ്‌കോമാനി, വിമാനത്തിന്‍റെ പൈലറ്റ് എന്നിവരും ഉൾപ്പെടുന്നു. അപകട കാരണം സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്ന് സ്റ്റേറ്റ് പ്രോസിക്യൂട്ടർ ഓഫീസ് അറിയിച്ചു.

ABOUT THE AUTHOR

...view details