ന്യൂയോർക്ക്: കൊവിഡിനെ തുടർന്നുണ്ടായ സങ്കീർണമായ അസുഖത്തെ തുടർന്ന് അഞ്ചു വയസുകാരൻ മരിച്ചു. കാവസാക്കി, ടോക്‌സിക്ക് ഷോക്ക് സിൻഡ്രോം തുടങ്ങിയ അസുഖങ്ങളുടെ ലക്ഷണങ്ങൾ കാണിക്കുന്ന 73ഓളം പുതിയ കേസുകളാണ് ന്യൂയോർക്കിൽ റിപ്പോർട്ട് ചെയ്‌തതെന്ന് ഗവർണർ ആൻഡ്രൂ ക്യൂമോ പറഞ്ഞു. കൊവിഡ് രോഗം ഭേദമായ കുട്ടികളെയാണ് കോശജ്വലന സിൻഡ്രോം ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കൊവിഡിനെ തുടർന്നുണ്ടായ സങ്കീർണ രോഗം മൂലം അഞ്ചു വയസുകാരൻ മരിച്ചു - സങ്കീർണ രോഗം
കാവസാക്കി, ടോക്‌സിക്ക് ഷോക്ക് സിൻഡ്രോം തുടങ്ങിയ അസുഖങ്ങളുടെ ലക്ഷണങ്ങൾ കാണിക്കുന്ന 73ഓളം പുതിയ കേസുകളാണ് ന്യൂയോർക്കിൽ റിപ്പോർട്ട് ചെയ്‌തതെന്ന് ഗവർണർ ആൻഡ്രൂ ക്യൂമോ പറഞ്ഞു.
കൊവിഡിനെ തുടർന്നുണ്ടായ സങ്കീർണ രോഗം മൂലം അഞ്ചു വയസുകാരൻ മരിച്ചു
എന്നാൽ ഡോക്‌ടർന്മാർക്ക് രോഗത്തിന്‍റെ സ്പെക്ട്രത്തെക്കുറിച്ച് കൃത്യമായി കണ്ടെത്താനായിട്ടില്ല. രക്തക്കുഴലുകളിൽ വീക്കം ഉണ്ടാക്കുന്ന അസുഖമാണ് കാവസാക്കി.അതേ സമയം ബാക്‌ടീരിയകളുടെ അണുബാധ മൂലം അപൂർവവും ജീവൻ അപകടപ്പെടുത്തുന്നതുമായ സങ്കീർണമായ അവസ്ഥയാണ് ടോക്‌സിക് ഷോക്ക് സിൻഡ്രോം.