കേരളം

kerala

ETV Bharat / international

വെനസ്വേലയില്‍ ജയിലില്‍ കലാപം; 46 പേര്‍ കൊല്ലപ്പെട്ടു - 46 killed in Venezuela prison riot

കലാപത്തില്‍ ജയില്‍ സുരക്ഷ ഉദ്യോഗസ്ഥരുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു

Venezuela prison riot  Prison riot in Venezuela  Los Llanos prison  Venezuela prison unrest  വെനസ്വേല ജയിലിനുള്ളില്‍ കലാപം; 46 പേര്‍ കൊല്ലപ്പെട്ടു  46 killed in Venezuela prison riot  വെനസ്വേല ജയില്‍
വെനസ്വേല ജയിലിനുള്ളില്‍ കലാപം; 46 പേര്‍ കൊല്ലപ്പെട്ടു

By

Published : May 2, 2020, 8:37 PM IST

കാരക്കാസ്‌: വെനസ്വേലയിലെ ജയിലില്‍ ഉണ്ടായ കലാപത്തില്‍ 46 പേര്‍ കൊല്ലപ്പെട്ടു. ഗ്വാനാരെയിലെ ലോസ് ലാനോസ് ജയിലില്‍ നിന്നും ചില തടവുപുള്ളികള്‍ രക്ഷപെടാന്‍ ശ്രമച്ചതിനെ തുടര്‍ന്നാണ് കലാപമുണ്ടായത്. വെള്ളിയാഴ്‌ചയാണ് സംഭവം. കലാപത്തില്‍ ജയില്‍ സുരക്ഷാ ഉദ്യോഗസ്ഥരുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു.

സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു. എന്നാല്‍ ഇത് സംബന്ധിച്ച് കുടുതല്‍ വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടില്ല. വെനസ്വേലയില്‍ കൊവിഡ് വ്യാപനം കണക്കിലെടുത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടു വരികയും സമൂഹിക അകലം കൃത്യമായി പാലിക്കണമെന്ന്‌ ആഹ്വാനം ചെയ്‌തതിന് പിന്നാലെയാണ് ജയിലിനുള്ളില്‍ കലാപമുണ്ടായത്. വെനസ്വേലയില്‍ ഇതുവരെ 300 കൊവിഡ്‌ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും 10 പേര്‍ മരിക്കുകയും ചെയ്‌തെന്നാണ് ഔദ്യോഗിക കണക്ക്.

ABOUT THE AUTHOR

...view details