കാലിഫോർണിയയിൽ വിമാനം തകർന്നുവീണ് നാല് മരണം - വിമാനപകടം
കൊറോണ മുനിസിപ്പൽ വിമാനത്താവളത്തിലെ റൺവേക്ക് സമീപമാണ് വിമാനം തകർന്നുവീണത്.
കാലിഫോർണിയയിൽ വിമാനം തകർന്നുവീണ് നാല് മരണം
സാക്രമെന്റോ:കാലിഫോർണിയയിൽ വിമാനം തകർന്നുവീണ് നാല് മരണം. തെക്കൻ കാലിഫോർണിയയിലെ കൊറോണ മുനിസിപ്പൽ വിമാനത്താവളത്തിന് സമീപമാണ് അപകടം. റൺവേക്ക് സമീപം തകർന്നുവീണ വിമാനം അഗ്നിശമന സേനാംഗങ്ങൾ കണ്ടെത്തി. വിമാനം ഉയർന്നുപൊങ്ങുന്നതിനിടെ തീ പിടിക്കുന്നത് കണ്ടെന്ന് വിമാനത്താവള ജീവനക്കാരൻ മൊഴി നൽകി. വിമാനം തകർന്നതിനെ തുടർന്ന് വിമാനത്താവളം അടച്ചിട്ടു. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും ദേശീയ ഗതാഗത സുരക്ഷാ ബോർഡും സംയുക്തമായി അപടത്തിൽ അന്വേഷണം നടത്തും.