കേരളം

kerala

ETV Bharat / international

ഗൂഗിളിന്‍റെ സിയാറ്റിൽ ക്യാമ്പസിൽ ക്രെയിൻ തകർന്ന് നാല് മരണം - ഗൂഗിളിൾ സെറ്റിൽ ക്യാമ്പ്

കെട്ടിടം വിപുലീകരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.

ഗൂഗിൾ ക്രെയിൻ

By

Published : Apr 28, 2019, 2:20 PM IST

Updated : Apr 28, 2019, 3:12 PM IST

അമേരിക്കയിലെ ഗൂഗിളിന്‍റെ സിയാറ്റിൽ ക്യാമ്പസിൽ ക്രെയിൻ തകർന്ന് നാല് പേർ മരിച്ചു. അപകടത്തില്‍ നാല് പേർക്ക് പരിക്കേറ്റു. മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയുമാണ് മരിച്ചത്. നിര്‍ത്തിയിട്ടിരുന്ന കാറിലുണ്ടായിരുന്ന സ്ത്രീയും ക്രെയിന്‍ ഓപ്പറേറ്റര്‍മാരായ മൂന്ന് പുരുഷന്മാരുമാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഗൂഗിളിന്‍റെ ക്യാമ്പസ് നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനിടെയാണ് ക്രെയിന്‍ തകര്‍ന്ന് വീണത്. കെട്ടിടത്തിന് താഴെയുള്ള നിരത്തില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്ക് മുകളിലേക്കാണ് ക്രെയിന്‍ വീണത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

Last Updated : Apr 28, 2019, 3:12 PM IST

ABOUT THE AUTHOR

...view details