ബ്രസീലിയ:ബ്രസീലിൽ 24 മണിക്കൂറിനിടെ കൊവിഡ് മരണ നിരക്കിൽ റെക്കോഡ് വർധന. ബുധനാഴ്ച മാത്രമായി 3,869 പേരാണ് മരിച്ചത്. ഇതോടെ 321,515 പേർ രോഗം ബാധിച്ച് മരിച്ചെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക്.
ബ്രസീലിൽ കൊവിഡ് ബാധിച്ച് 3,869 മരണം
ഇതോടെ രാജ്യത്തെ മൊത്തം മരണനിരക്ക് 321,515 ആയി
സ്ഥിരീകരിച്ച കേസുകളുടെ എണ്ണം ഇതേ കാലയളവിൽ 90,638 വർദ്ധിച്ച് 12,748,747 ആയി ഉയർന്നു. 11.16 ദശലക്ഷത്തിലധികം ആളുകളാണ് ഇതുവരെ സുഖം പ്രാപിച്ചത്. യുഎസിന് ശേഷം മരണനിരക്കിൽ രണ്ടാം സ്ഥാനത്താണ് ബ്രസീൽ. 30.45 ദശലക്ഷത്തിലധികം കേസുകളും 552,000 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ലോകമെമ്പാടും 128.63 ദശലക്ഷത്തിലധികം ആളുകൾക്ക് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്നും 2.8 ദശലക്ഷത്തിലധികം മരണങ്ങൾ ഉണ്ടായെന്നും ജോൺസ് ഹോപ്കിൻസ് സർവകലാശാല പറയുന്നു. ലോകാരോഗ്യ സംഘടന മാർച്ച് 11 നാണ് കൊവിഡ് 19 ഒരു മഹാമാരിയായി പ്രഖ്യാപിച്ചത്.