കേരളം

kerala

ETV Bharat / international

ഗൂഗിളിനെതിരെ വിശ്വാസ വഞ്ചന കേസ് - lawsuit against Google

കഴിഞ്ഞ രണ്ട് മാസത്തിനിടെ ഗൂഗിളിനെതിരെയുള്ള മൂന്നാമത്തെ വിശ്വാസ വഞ്ചന കേസാണിത്. വിഷയത്തിൽ ഗൂഗിൾ പ്രതികരിച്ചിട്ടില്ല

ഗൂഗിളിനെതിരെ വിശ്വാസ വഞ്ചന കേസ്  38 states file anti-trust lawsuit against Google  വിശ്വാസ വഞ്ചന കേസ്  anti-trust lawsuit against Google  lawsuit against Google  ഗൂഗിളിനെതിരെ വഞ്ചന കേസ്
ഗൂഗിൾ

By

Published : Dec 18, 2020, 9:34 AM IST

ഡെൻവർ: യുഎസിലെ 38 സംസ്ഥാനങ്ങൾ ഗൂഗിളിനെതിരെ വിശ്വാസ വഞ്ചന കേസ് ഫയൽ ചെയ്തു. ഉപഭോക്താക്കൾക്കും പരസ്യദാതാക്കൾക്കുമെതിരെയാണ് ഗൂഗിൾ പ്രവർത്തിക്കുന്നത് എന്നാരോപിച്ച് കൊളറാഡോ അറ്റോർണി ജനറൽ ഫിൽ വീസറാണ് കേസ് ഫയൽ ചെയ്തത്. ഉയർന്ന നിലവാരമുള്ള സേവനങ്ങളുടെ സാധ്യതയും മികച്ച സ്വകാര്യത പരിരക്ഷണവും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ഉപയോക്താക്കൾക്ക് നിഷേധിക്കപ്പെടുന്നതായി അദ്ദേഹം പറഞ്ഞു. പരസ്യങ്ങൾക്ക് കുറഞ്ഞ നിലവാരത്തിലും ഉയർന്ന വിലയുമാണ് ഗൂഗിൾ കൈപ്പറ്റുന്നതെന്നും അദ്ദേഹം ആരോപിച്ചു.

അലാസ്ക, അരിസോണ, കണക്റ്റിക്കട്ട്, ഡെലവെയർ, ഹവായ്, അയോവ, ഐഡഹോ, ഇല്ലിനോയിസ്, കൻസാസ്, മെയ്ൻ, മേരിലാൻഡ്, മസാച്യുസെറ്റ്സ്, മിനസോട്ട, നെബ്രാസ്ക, നെവാഡ, ന്യൂ ഹാംഷെയർ, ന്യൂജേഴ്സി, ന്യൂ ഹാംഷെയർ മെക്സിക്കോ, നോർത്ത് ഡക്കോട്ട, ഒഹായോ, ഒക്ലഹോമ, ഒറിഗോൺ, പെൻ‌സിൽ‌വാനിയ, റോഡ് ഐലൻഡ്, സൗത്ത് ഡക്കോട്ട, വെർ‌മോണ്ട്, വിർ‌ജീനിയ, വാഷിങ്‌ടണ്‍, വെസ്റ്റ് വിർ‌ജീനിയ, വ്യോമിംഗ്, ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ, ഗ്വാം, പ്യൂർട്ടോ റിക്കോ എന്നിവ ഗൂഗിളിനെതിരെ പരാതി നൽകിയ സംസ്ഥാനങ്ങളിൽ ഉൾപ്പെടുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഗൂഗിളിനെതിരെയുള്ള മൂന്നാമത്തെ വിശ്വാസ വഞ്ചന കേസാണിത്. അതേസമയം, വിഷയത്തിൽ ഗൂഗിൾ പ്രതികരിച്ചിട്ടില്ല.

ABOUT THE AUTHOR

...view details