വാഷിങ്ടൺ:പ്രതിസന്ധി കാലത്ത് കൊവിഡ് വാക്‌സിൻ വിതരണത്തിന് തയാറാകുകയാണ് മോഡേണ കമ്പനി. യു.എസ് ബയോടെക്‌നോളജിക്കല്‍ കമ്പനിയായ മോഡേണ വികസിപ്പിച്ച കൊവിഡ് വാക്‌സിന് 94.5 ശതമാനം ഫലപ്രാപ്‌തിയെന്നാണ് മൂന്നാം ഘട്ട പരീക്ഷണത്തിൻ്റെ റിപ്പോര്‍ട്ട്. അവസാനഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിൻ്റെ ഫലം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പുറത്തുവരുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. യു.എസിലെ 30000 പേരെ ഉള്‍പ്പെടുത്തിയാണ് പരീക്ഷണം നടത്തിയത്. ഇതിൽ പകുതി പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. കൊവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ആദ്യത്തെ 95 പേരെ അടിസ്ഥാനമാക്കിയാണ് കമ്പനിയുടെ വിശകലനം. വാക്‌സിന്‍ നല്‍കിയ ശേഷം അഞ്ച് പേർ മാത്രമാണ് വീണ്ടും കൊവിഡ് പോസിറ്റീവായത്. 'ഇന്നത്തെ ദിനം മഹത്തരമാണ്' എന്ന് മോഡേണയിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.
വാക്‌സിൻ വിതരണത്തിന് തയ്യാറായി മോഡേണ; പരീക്ഷണം 94.5 ശതമാനം വിജയം - വാഷിങ്ടൺ
യു.എസിലെ 30000 പേരെ ഉള്‍പ്പെടുത്തിയാണ് പരീക്ഷണം നടത്തിയത്. ഇതിൽ പകുതി പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. കൊവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ആദ്യത്തെ 95 പേരെ അടിസ്ഥാനമാക്കിയാണ് കമ്പനിയുടെ വിശകലനം.
അതേസമയം, പ്രായമേറിയവരിലുള്ള വാക്‌സിന്‍ പ്രവര്‍ത്തനത്തിൽ കമ്പനി ആശങ്ക പ്രകടിപ്പിച്ചു. എന്നാൽ പ്രായം വാക്‌സിൻ്റെ ഫലപ്രാപ്‌തിയെ ബാധിക്കില്ലെന്ന് മോഡേണ കമ്പനി മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു. ഇതുവരെ സുരക്ഷാ സംബന്ധമായ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. മരുന്നുകമ്പനിയായ ഫൈസര്‍ വികസിപ്പിച്ച കൊവിഡ് വാക്‌സിന് 90 ശതമാനത്തിലധികം ഫലപ്രാപ്‌തിയുണ്ടെന്ന റിപ്പോര്‍ട്ട് പുറത്തു വന്ന ശേഷമാണ് മോഡേണ വാക്‌സിൻ്റെ അവസാന ഘട്ട പരീക്ഷണത്തില്‍ നിന്നുള്ള പ്രാഥമിക ഫലങ്ങളും പുറത്തു വരുന്നത്. അമേിക്കന്‍ വൈറോളജി വിദഗ്‌ധനായ ഡോ. അന്തോണി ഫൗച്ചിയെ പോലുള്ള വിദഗ്ദ്ധര്‍ ഈ കണ്ടുപിടിത്തത്തെ അഭിനന്ദിച്ച് രംഗത്തുവന്നിരുന്നു. കൊവിഡിനെതിരെ ഫലപ്രദമായ വാക്‌സിന്‍ കണ്ടെത്തിയതായി അവകാശപ്പെടുന്ന രണ്ടാമത്തെ യുഎസ് കമ്പനിയാണ് മോഡേണ.
90% ത്തിലധികം ഫലപ്രദമാണെന്നും തീര്‍പ്പുകല്‍പ്പിച്ചിട്ടില്ലാത്തതുമായ ഫൈസറിൻ്റെ വാക്‌സിനോടൊപ്പം യുണൈറ്റഡ് സ്റ്റേറ്റ്‌സിന് രണ്ട് വാക്‌സിനുകള്‍ അടിയന്തിര ഉപയോഗത്തിനായി ഡിസംബറില്‍ അംഗീകരിക്കാന്‍ കഴിയും. 60 ദശലക്ഷം ഡോസുകള്‍ വര്‍ഷാവസാനത്തോടെ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം, യു.എസ് സര്‍ക്കാരിന് രണ്ട് വാക്‌സിന്‍ നിര്‍മ്മാതാക്കളില്‍ നിന്ന് ഒരു ബില്യണിലധികം ഡോസുകള്‍ ലഭ്യമാക്കാന്‍ കഴിയും. ഇത് രാജ്യത്തെ 330 ദശലക്ഷം നിവാസികള്‍ക്ക് ആവശ്യമുള്ളതിനേക്കാള്‍ കൂടുതലാണ്.