ന്യൂയോർക്ക്:സെപ്‌റ്റംബർ 11, വേൾഡ് ട്രേഡ് സെന്‍റർ ഭീകരാക്രമണത്തിന് 20 വര്‍ഷം. 2001 സെപ്‌റ്റംബർ 11ന് ലോകത്തെയും അമേരിക്കയെയും ഒരുപോലെ ഞെട്ടിച്ചാണ് അൽ ഖ്വയ്ദ വേൾഡ് ട്രേഡ് സെന്‍ററിലേക്ക് ആക്രമണം നടത്തിയത്. വടക്ക് കിഴക്കൻ യുഎസിൽ നിന്ന് പറന്നുയർന്ന കാലിഫോർണിയയിൽ നിന്ന് പറന്ന നാല് വിമാനങ്ങൾ തട്ടിയെടുത്തുകൊണ്ടാണ് അൽ ഖ്വയ്ദ തീവ്രവാദികൾ ഭീകരാക്രമണം നടത്തിയത്.
ബോയിങ് 767 യാത്രാവിമാനം കെട്ടിടത്തിന്‍റെ ഒരു ടവറിൽ വന്ന് പതിക്കുകയായിരുന്നു. എന്നാൽ അതിന് മുമ്പേ മറ്റൊരു വിമാനം മറ്റേ ഗോപുരത്തിലും വന്നിടിച്ചിരുന്നു. വിമാനം വന്നിടിച്ചതിന്‍റെ ആഘാതത്തിൽ കെട്ടിടം നിലം പതിച്ചു.
ഗൂഢാലോചനയോ?
സെപ്റ്റംബര്‍ 11 ആക്രമണത്തെക്കുറിച്ച് നിരവധി ഗൂഢാലോചന സിദ്ധാന്തങ്ങള്‍ പുറത്ത് വന്നു. പശ്ചിമേഷ്യയില്‍ അധിനിവേശം നടത്താനായി അമേരിക്ക തന്നെ സൃഷ്ടിച്ചതാണ് ഈ ഭീകരാക്രമണം എന്നതാണ് ഈ സിദ്ധാന്തങ്ങളില്‍ ഒന്ന്.
മരണം 2996, പരിക്കേറ്റത് 25,000ൽ പരം പേർക്ക്
ആക്രമണത്തിൽ 19 ഭീകരർ ഉൾപ്പടെ 2996 പേരാണ് കൊല്ലപ്പെട്ടത്. 25,000ൽ പരം പേർക്ക് പരിക്കേറ്റു. അതേ സമയം തന്നെ മറ്റൊരു വിമാന ആക്രമണത്തിൽ പ്രതിരോധ ആസ്ഥാനമായ വാഷിങ്ടൺ ഡി.സിയിലെ പെന്‍റഗണിലും വൻ നാശമുണ്ടാക്കി. ഈ ഭീകരാക്രമണത്തിന് ശേഷമാണ് രാജ്യാന്തര ഭീരതക്കെതിരെ അമേരിക്ക പോരാട്ടം ഏറ്റെടുത്തത്. അഫ്‌ഗാനിസ്ഥാൻ, ഇറാഖ്, യെമൻ, ലിബിയ, സിറിയ തുടങ്ങിയ രാജ്യങ്ങളിൽ സൈനിക ഇടപെടലുകൾ നടത്തി.