വാഷിങ്ടണ്‍:ഗ്രീഷ്മകാലത്തെ മൂന്നാമത്തെയും അവസാനത്തെയും ചൊവ്വ ദൗത്യം പെർസിവിയറൻസിന്‍റെ വിക്ഷേപണം ഇന്ന്. ഇന്ന് വിക്ഷേപണം നടത്തുന്ന റോവർ പെർസിവിയറൻസ് കഴിഞ്ഞ ആഴ്ച വിക്ഷേപണം നടത്തിയ ചൈനയുടെ റോവർ-ഓർബിറ്റർ കോംബോയെയും യുണൈറ്റഡ് അറബ് എമിറേറ്റ്സിന്‍റെ ഓർബിറ്ററിനെയും പിന്തുടരും. 300 ദശലക്ഷം മൈൽ യാത്ര ചെയ്ത ശേഷം ബഹിരാകാശ പേടകം ചൊവ്വയിലെത്താൻ ഏഴുമാസമെടുക്കും എന്നാണ് കണക്ക്.
ഉപരിതലത്തിൽ എത്തിക്കഴിഞ്ഞാൽ, പണ്ട് ജലം ഉണ്ടായിരുന്ന ഇടങ്ങളിലെ സൂക്ഷ്മ ജീവികളുടെ തെളിവുകൾ ശേഖരിക്കുക, ചൊവ്വയുടെ ഉപരിതലത്തിലുള്ള പാറകഷ്ണങ്ങൾ ശേഖരിക്കുക തുടങ്ങിയവയാണ് പെർസിവിയറൻസ് ചെയ്യുക. തുടർന്ന് 2031 ഓടെ നാസ യൂറോപ്യൻ ബഹിരാകാശ ഏജൻസിയുമായി ചേർന്ന് പെർസിവിയറൻസ് ശേഖരിച്ച സാമ്പിളുകൾ ഭൂമിയിലേക്ക് തിരികെ എത്തിക്കും.