ടെക്സാസ്: കൊവിഡ് ആശങ്കയ്ക്കിടെ അമേരിക്കയ്ക്ക് ഭീഷണിയായി ഹന്ന ചുഴലിക്കാറ്റ് തീരം തൊട്ടു. 2020 അന്‍റ്ലാറ്റിക് സീസണിലെ ആദ്യ ചുഴലിക്കാറ്റാണ് ഹന്ന. ചുഴലിക്കാറ്റ് തീരം തൊട്ടതോടെ ശക്തമായ കാറ്റും മഴയുമാണ് ടെക്‌സാസ് മേഖലയില്‍. മണിക്കൂറില്‍ 145 കിലോമീറ്റർ വേഗതിലാണ് കാറ്റ് വീശുന്നത്.
ആശങ്കയില്‍ അമേരിക്ക; ഹന്ന ചുഴലിക്കാറ്റ് തീരം തൊട്ടു - ഹന്ന ചുഴലിക്കാറ്റ് തീരം തൊട്ടു
2020 അന്‍റ്ലാറ്റിക് സീസണിലെ ആദ്യ ചുഴലിക്കാറ്റാണ് ഹന്ന. മണിക്കൂറില്‍ 145 കിലോമീറ്റർ വേഗതിലാണ് കാറ്റ് വീശുന്നത്.
ആശങ്കയില്‍ അമേരിക്ക; ഹന്ന ചുഴലിക്കാറ്റ് തീരം തൊട്ടു
ശക്തമായ മഴയില്‍ കിഴക്കൻ കെനഡി കൗണ്ടിയിലും കോർപസ് ക്രിസ്റ്റിയിലും മണ്ണിടിഞ്ഞു. ടെക്സാസിലെ പല പ്രദേശങ്ങളിലും കൊവിഡ് കേസുകൾ വർധിക്കുന്നതിനിടയാണ് ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നത്. ചുഴലിക്കാറ്റിനെ നേരിടാൻ എല്ലാവിധ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.