ബൊഗോട്ട:കൊളംബിയയിൽ പൊലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് പേർ മരിച്ചു. 10 പേർക്ക് പരിക്കേറ്റു. കൊളംബിയയിലെ പടിഞ്ഞാറൻ മുനിസിപ്പാലിറ്റിയായ യംബോയിലാണ് ഏറ്റുമുട്ടൽ നടന്നത്. മൊബൈൽ ആന്‍റി-ഡിസ്റ്റബൻസ് സ്ക്വാഡ്രൺ (ഇഎസ്എംഎഡി) സേനയുമായി ചൊവ്വാഴ്ച രാവിലെ പ്രതിഷേധക്കാർ ഏറ്റുമുട്ടുകയായിരുന്നു.
നിരവധി ചെറിപ്പക്കാർക്കാണ് സംഭവത്തിൽ പരിക്കേറ്റിരിക്കുന്നതെന്ന് മാധ്യമങ്ങൾ റിപ്പോട്ട് ചെയ്തു. സംഭവത്തിൽ നിരവധി പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു. അതേസമയം പ്രതിഷേധത്തിൽ ഒരാളാണ് മരിച്ചതെന്ന് പ്രാദേശിക പൊലീസ് പറഞ്ഞു. തിങ്കളാഴ്ച പ്രതിഷേധക്കാർ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് പൊലീസിനെ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ നിരവധി പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റെന്നും ഉദ്യോഗസ്ഥ വൃത്തങ്ങൾ അറിയിച്ചു. യംബോ മേയർ ജോൺ ജോൺ ജെയ്‌റോ സാന്‍റാമരിയയുടെ വീടിന് നേരെയും പ്രതിഷേധക്കാർ കല്ലെറിഞ്ഞു.