കാലിഫോർണിയ: കാലിഫോർണിയയിലെ സാൻ ജോസിലെ പള്ളിയിലുണ്ടായ ആക്രമണത്തിൽ രണ്ട് പേർ കുത്തേറ്റ് മരിച്ചു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റതായി സാൻ ജോസ് പൊലീസ് അറിയിച്ചു. ഞായറാഴ്‌ച രാത്രിയാണ് ആക്രമണമുണ്ടായത്.
സാൻ ജോസ് പള്ളിയിലുണ്ടായ ആക്രമണത്തിൽ രണ്ട് പേർ കുത്തേറ്റ് മരിച്ചു - കാലിഫോർണിയ
ഞായറാഴ്‌ച രാത്രിയാുണ്ടായ ആക്രമണത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റതായി സാൻ ജോസ് പൊലീസ് അറിയിച്ചു.
സാൻ ജോസ് പള്ളിയിലുണ്ടായ ആക്രമണത്തിൽ രണ്ട് പേർ കുത്തേറ്റ് മരിച്ചു
സംഭവത്തിൽ ഒരു പ്രതിയെ അറസ്റ്റ് ചെയ്‌തതായി മേയർ സാം ലിക്കാർഡോ ട്വീറ്റ് ചെയ്‌തു. ട്വീറ്റ് ഏതാനും നിമിഷങ്ങൾക്കകം നീക്കിയിരുന്നു. അന്വേഷണത്തിൻ്റെ പുരോഗതിയെ ബാധിക്കുമെന്നതിനാലാണ് ട്വീറ്റ് റിമൂവ് ചെയ്‌തെന്ന് മേയർ സാം ലിക്കാർഡോ പറഞ്ഞു.