ടെക്‌സസ്:എ ആൻഡ് എം യൂണിവേഴ്‌സിറ്റി-കൊമേഴ്‌സ് കാമ്പസിൽ അജ്ഞാതരുടെ വെടിവെപ്പില്‍ രണ്ട് പേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്ക്. പ്രൈഡ് റോക്ക് റെസിഡൻസ് ഹാളിലാണ് വെടിവെപ്പുണ്ടായത്. പരിക്കുകളോടെ രക്ഷപെട്ട യുവതി ചികിത്സയിലാണ്. വെടിവെച്ചയാളുകളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. വെടിവെപ്പുണ്ടായതിനെത്തുടര്‍ന്ന് സര്‍വകലാശാല താല്‍കാലികമായി പൂട്ടിയിടുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. പൊലീസ് സമഗ്ര അന്വേഷണം ആരംഭിച്ചു.
യുഎസിലെ എ ആന്‍റ് എം യൂണിവേഴ്‌സിറ്റിയില്‍ വെടിവെപ്പില്‍ രണ്ട് മരണം - ടെക്‌സസ് യൂണിവേഴ്‌സിറ്റി
പ്രൈഡ് റോക്ക് റെസിഡൻസ് ഹാളിലാണ് വെടിവെപ്പുണ്ടായത്. പരിക്കുകളോടെ രക്ഷപെട്ട യുവതി ചികിത്സയിലാണ്. വെടിവെച്ചയാളുകളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല
![യുഎസിലെ എ ആന്‍റ് എം യൂണിവേഴ്‌സിറ്റിയില്‍ വെടിവെപ്പില്‍ രണ്ട് മരണം Texas university shooting Texas shooting Texas police Pride Rock Residence Hall ടെക്‌സസ് യൂണിവേഴ്‌സിറ്റി ടെക്‌സസ് പൊലീസ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5950779-436-5950779-1580800255795.jpg)
യുഎസിലെ എ ആന്‍റ് എം യൂണിവേഴ്‌സിറ്റിയില്‍ വെടിവെപ്പില്‍ രണ്ട് മരണം
2016 ഓഗസ്റ്റ് വരെ ടെക്‌സസിൽ നിലവിലുള്ളതും സാധുതയുള്ളതുമായ മറഞ്ഞിരിക്കുന്ന ഹാൻഡ്‌ഗൺ ലൈസൻസ് കൈവശമുള്ളവർക്ക് കാമ്പസിലെ ചില ഭാഗങ്ങളിൽ ഒരു മറഞ്ഞിരിക്കുന്ന ഹാൻഡ്‌ഗൺ കൊണ്ടുപോകാൻ അനുവാദമുണ്ട്. ഹാൻഡ്‌ഗൺ ലൈസൻസ് ഉടമകൾക്ക് ആയുധം തങ്ങളുടെ കാമ്പസ് ഭവനത്തിൽ സുരക്ഷിതമായി സൂക്ഷിക്കാൻ അനുവാദമുണ്ടെന്ന് പോലീസ് പറഞ്ഞു. ആയിരക്കണക്കിന് ഇന്ത്യൻ വംശജരായ വിദ്യാർഥികളും നിരവധി ഫാക്കൽറ്റി അംഗങ്ങളും ഈ സർവകലാശാലയിലുണ്ട്
.