കേരളം

kerala

ETV Bharat / international

ടെക്‌സസിൽ കപ്പലില്‍ സ്‌ഫോടനം; രണ്ട് പേര്‍ മരിച്ചു - Texas port

രണ്ട് പേരെ കാണാതായതായി തീരസംരക്ഷണ സേന വിഭാഗം അറിയിച്ചു

ന്യൂയോര്‍ക്ക്  ടെക്‌സസ്  കോർപസ് ക്രിസ്റ്റി തുറമുഖം  വെയ്‌മൺ എൽ ബോയ്‌ഡ്  ടെക്‌സസിൽ ഡ്രെയിജിംഗ് കപ്പൽ സ്‌ഫോടനം  രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി  2 bodies found  Texas port  2 missing after explosion
ടെക്‌സസിൽ ഡ്രെയിജിംഗ് കപ്പൽ സ്‌ഫോടനം;രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി

By

Published : Aug 23, 2020, 7:17 AM IST

ന്യൂയോര്‍ക്ക്: ടെക്‌സസിലെ കോർപസ് ക്രിസ്റ്റി തുറമുഖത്ത് ഉണ്ടായ സ്ഫോടനത്തിൽ ഡ്രെയ്‌ജിങ് കപ്പലിലെ രണ്ട് ക്രൂ അംഗങ്ങള്‍ മരിച്ചു. ശനിയാഴ്ചയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. രണ്ട് പേരെ കാണാതായതായി തീരസംരക്ഷണ സേന വിഭാഗം അറിയിച്ചു. വെള്ളിയാഴ്ച രാവിലെ എട്ട് മണിക്ക് വെയ്‌മൺ എൽ ബോയ്‌ഡ് എന്ന കപ്പലിലാണ് സ്ഫോടനം ഉണ്ടായത്. തുടർന്ന് കപ്പൽ മുങ്ങുകയായിരുന്നു. സ്ഫോടനത്തിന്‍റെ കാരണം വ്യക്തമല്ലെന്ന് പോർട്ട് ഓഫ് കോർപ്പസ് ക്രിസ്റ്റി സിഇഒ സീൻ സ്ട്രോബ്രിഡ്ജ് പറഞ്ഞു. ഹ്യൂസ്റ്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓറിയോൺ മറൈൻ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ളതാണ് വെയ്മൺ എൽ ബോയ്ഡ് എന്ന കപ്പൽ.

ABOUT THE AUTHOR

...view details