സിഡ്‌നി: ജോർജ്ജ് ഫ്ലോയിഡിന്‍റെ മരണത്തെ തുടർന്നുണ്ടായ പ്രതിഷേധത്തിൽ ഓസ്ട്രേലിയയിൽ 15000 പങ്കെടുത്തു. കൊവിഡിനെ തുടർന്ന് രാജ്യത്ത് പ്രതിഷേധങ്ങൾ സംഘടിപ്പിക്കരുതെന്ന് കോടതി ഉത്തരവ് നിലനിൽക്കെയാണ് പതിനായിരത്തോളം പേർ പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയത്. എന്നാൽ പ്രതിഷേധ റാലിയുടെ 12 മിനിറ്റ് മുൻപ് കോടതി അപ്പീൽ പരിഗണിക്കുകയും ഉത്തരവ് പിൻവലിക്കുകയുമായിരുന്നു.
ജോർജ്ജ് ഫ്ലോയിഡിന്‍റെ മരണം; ഓസ്ട്രേലിയയിൽ പ്രതിഷേധക്കാർ ഒത്തു കൂടി - 150000 Protesters
കൊവിഡിനെ തുടർന്ന് രാജ്യത്ത് പ്രതിഷേധങ്ങൾ സംഘടിപ്പിക്കരുതെന്ന കോടതി ഉത്തരവ് നിലനിൽക്കെയാണ് 15000ത്തോളം പേർ പ്രതിഷേധിക്കാനായി ഒത്തു കൂടിയത്.
ബ്ലാക്ക് ലൈവ് മാറ്റർ; ഓസ്ട്രേലിയയിൽ 15000 പ്രതിഷേധക്കാർ ഒത്തു കൂടി
പൊലീസിന്‍റെ ഭാഗത്ത് നിന്ന് തങ്ങള്‍ക്കെതിരെ പ്രകോപനപരമായ നടപടികൾ ഉണ്ടായെന്ന് പ്രതിഷേധക്കാർ പറഞ്ഞു. പൊലീസ് 100ഓളം പേർക്കെതിരെ പെപ്പർ സ്പ്രേ പ്രയോഗിച്ചതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ പ്രതിഷേധത്തിൽ പൊലീസ് ആരെയും അറസ്റ്റ് ചെയ്‌തിട്ടില്ല.