ചിക്കാഗോ: ചിക്കാഗോയിൽ മരണവീട്ടില്‍ വെടിവയ്‌പ്പ്. ആക്രമണത്തില്‍ 14 പേർക്ക് പരിക്കേറ്റു. വാഹനത്തിൽ എത്തിയ അജ്ഞാത സംഘം സംസ്കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ ഒരാളെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. സംസ്കാര ചടങ്ങിന്‍റെ സമയത്ത് സംശയാസ്പദമായ രീതിയിൽ വാഹനം പലപ്രാവശ്യം വീടിന് പുറത്ത് കണ്ടതായി ചിലർ പറഞ്ഞിരുന്നു.
ചിക്കാഗോയിൽ മരണവീട്ടിൽ വെടിവയ്‌പ്പ്; 14 പേർക്ക് പരിക്ക് - Chicago Fire Department
വാഹനത്തിൽ എത്തിയ അജ്ഞാത സംഘം സംസ്കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു
![ചിക്കാഗോയിൽ മരണവീട്ടിൽ വെടിവയ്‌പ്പ്; 14 പേർക്ക് പരിക്ക് US shootout Chicago funeral home shooting outside Chicago funeral home Chicago shootout US Chicago Fire Department ചിക്കാഗോയിൽ മരണവീട്ടിൽ നടന്ന വെടിവയ്പ്പിൽ 14 പേർക്ക് പരിക്ക്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8121633-187-8121633-1595392850018.jpg)
ചിക്കാഗോ
ആക്രമണം നടത്തുന്നതിനിടെ വാഹനം അപകടത്തിൽ പെടുകയും വാഹനത്തിനുള്ളിൽ ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തു. ഒരാളെ ചൊവ്വാഴ്ച രാത്രി ചോദ്യം ചെയ്തെങ്കിലും സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് വക്താവ് ഹെക്ടർ ആൽഫാരോ പറഞ്ഞു. വെടിവയ്‌പ്പ് നടന്ന സ്ഥലത്ത് നിന്ന് 60 ഷെൽ കെയിസുകളും കണ്ടെത്തിയിട്ടുണ്ട്.
Last Updated : Jul 22, 2020, 12:55 PM IST