കേരളം

kerala

ETV Bharat / international

ജപ്പാനില്‍ കപ്പല്‍ മുങ്ങി 13 പേരെ കാണാതായി - 13 പേരെ കാണാതായി

3000 ടണ്‍ ലോഹ ഉത്പന്നങ്ങളുമായി വരുന്ന കപ്പലാണ് മുങ്ങിയതെന്ന് ജപ്പാന്‍ കോസ്റ്റ് ഗാര്‍ഡ് വക്താവ് തൊമോയൂകി ഹന്‍സ്വ പ്രതികരിച്ചു.

fishing boat collide  cargo ship collision  ജപ്പാനില്‍ കപ്പല്‍ മുങ്ങി  13 പേരെ കാണാതായി  ബ്രസീലില്‍
ജപ്പാനില്‍ കപ്പല്‍ മുങ്ങി 13 പേരെ കാണാതായി

By

Published : Mar 1, 2020, 10:19 AM IST

ടോക്കിയോ:വടക്കന്‍ ജപ്പാനില്‍ ചരക്കു കപ്പല്‍ മത്സ്യ ബന്ധന ബോട്ടിലിടിച്ചുണ്ടായ ആക്രമണത്തില്‍ 13ല്‍ ഏറെ പേരെ കാണാതായി. ബ്രസീലില്‍ നിന്നുള്ള ഗുവോക്സിംഗ് 1 എന്ന് കപ്പലാണ് തകര്‍ന്നത്. 3000 ടണ്‍ ലോഹ ഉത്പന്നങ്ങളുമായി വരുന്ന കപ്പലാണ് മുങ്ങിയതെന്ന് ജപ്പാന്‍ കോസ്റ്റ് ഗാര്‍ഡ് വക്താവ് തൊമോയൂകി ഹന്‍സ്വ പ്രതികരിച്ചു.

138 ടണ്‍ ഭാരമുള്ള മത്സ്യബന്ധന ബോട്ടാണ് 1989 ടണ്‍ ഭാരമുള്ള കപ്പലില്‍ ഇടിച്ചത്. രാത്രി പത്തോടെയായിരുന്നു അപകടം. ചൈനയിലേയും വിയ്റ്റനാം സ്വദേശികളായ 14 ജോലിക്കാരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ഇതില്‍ 13 പേരെ കാണാതായിട്ടുണ്ട്. ഇവര്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചു കഴിഞ്ഞു. വിയറ്റ്നാം സ്വദേശിയെ രക്ഷപെടുത്തിയത്. മത്സ്യബന്ധന ബോട്ടിലുണ്ടായിരുന്ന 15 പേരും സുരക്ഷിതരാണ്.

ABOUT THE AUTHOR

...view details