യുഎസില്‍ 11 പേര്‍ക്ക് വെടിയേറ്റു - US shooting
രണ്ട് പേരുടെ നില ഗുരുതരം. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തതായി പൊലീസ് സൂപ്രണ്ട് ഷോണ്‍ ഫെര്‍ഗൂസണ്‍ പറഞ്ഞു.
![യുഎസില്‍ 11 പേര്‍ക്ക് വെടിയേറ്റു Shooting in US New Orleans shooting Shooting in Louisiana US shooting യുഎസില്‍ 11 പേര്‍ക്ക് വെടിയേറ്റു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5236953-115-5236953-1575207735856.jpg)
വാഷിംഗ്‌ടണ്‍: യുഎസിലെ ന്യൂ ഓര്‍ലിയാന്‍സില്‍ 11 പേര്‍ക്ക് വെടിയേറ്റു. 10 പേരെ ആശുപത്രിയിലെത്തിച്ചു. രണ്ട് പേരുടെ നില ഗുരുതരം. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തതായി പൊലീസ് സൂപ്രണ്ട് ഷോണ്‍ ഫെര്‍ഗൂസണ്‍ പറഞ്ഞു. സ്‌ട്രീറ്റ് കാര്‍ ട്രാക്കുകളുള്ള കനാല്‍ സ്ട്രീറ്റിലെ തിരക്കേറിയ വാണിജ്യ ബ്ലോക്കിലാണ് വെടിവെയ്‌പ് നടന്നത്. മെര്‍സിഡസ് ബെന്‍സ് സൂപ്പര്‍ഡോമില്‍ ഗ്രാംബ്ലിംഗ് സ്റ്റേറ്റും സതേണ്‍ യൂണിവേഴ്‌സിറ്റിയും തമ്മിലുള്ള വാരാന്ത്യ ഫുട്ബോള്‍ മത്സരമായ ബയൂ ക്ലാസ്സിക്കിന് പട്രോളിംഗ് വര്‍ദ്ധിപ്പിച്ചതിനാല്‍ പൊലീസിന് പെട്ടെന്ന് സ്ഥലത്തെത്തിച്ചേരാന്‍ കഴിഞ്ഞെന്നും ഫെര്‍ഗൂസണ്‍ പറഞ്ഞു.