വാഷിങ്ടൺ : അമേരിക്കയിൽ കൊവിഡ് മൂലം മരിച്ച ഇന്ത്യക്കാരുടെ മരണസംഖ്യ 11 ആയി. ന്യൂയോർക്കിലും ന്യൂജേഴ്‌സിയിലുമായി താമസിക്കുന്ന 11 പുരുഷന്മാരാണ് മരിച്ചത്. അതേ സമയം 16 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു.
അമേരിക്കയിൽ ഇന്ത്യക്കാരുടെ മരണസംഖ്യ 11 ആയി - ന്യൂയോർക്ക്
അമേരിക്കയിൽ കൊവിഡ് മൂലം മരിച്ച ഇന്ത്യക്കാരുടെ എണ്ണം 11 ആയി. മരിച്ചവരിൽ 11 പേരും പുരുഷന്മാരാണ്.
അമേരിക്കയിൽ ഇന്ത്യക്കാരുടെ മരണസംഖ്യ 11 ആയി
ന്യൂയോർക്കിൽ മാത്രമായി 6,000ത്തിലധികം മരണങ്ങളും 1,38,000ത്തിലധികം പേർക്ക് കൊവിഡും സ്ഥിരീകരിച്ചു. ന്യൂജേഴ്‌സിയിൽ 1,500 കൊവിഡ് മരണങ്ങളും 48,000ത്തോളം രോഗബാധിതരുമാണെന്ന് ഔദ്യോഗിക വക്താവ് അറിയിച്ചു. അതേ സമയം നാല് സ്ത്രീകൾ അടക്കം 16 പേർ സെൽഫ് ക്വാറന്‍റൈനിൽ കഴിയുന്നുണ്ട്. ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര, കർണാടക, ഉത്തർപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ക്വാറന്‍റൈനിൽ കഴിയുന്നത്.