ലോസ് ഏഞ്ചൽസ്:സാൻ പെഡ്രോയിൽ വിമാനാപകടം. സിംഗിൾ എഞ്ചിൻ വിമാനമാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ പൈലറ്റ് മരിച്ചു. ഒരാൾ ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടു.
ലോസ് ഏഞ്ചൽസിൽ വിമാനാപകടം; ഒരാൾ മരിച്ചു - സിംഗിൾ എഞ്ചിൻ വിമാനം
സിംഗിൾ എഞ്ചിൻ വിമാനമാണ് അപകടത്തിൽപ്പെട്ടത്
![ലോസ് ഏഞ്ചൽസിൽ വിമാനാപകടം; ഒരാൾ മരിച്ചു 1 killed 1 injured after plane crashes at port of Los Angeles ലോസ് ഏഞ്ചൽസിൽ വിമാനാപകടം സിംഗിൾ എഞ്ചിൻ വിമാനം ലോസ് ഏഞ്ചൽസ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10699459-1104-10699459-1613781850989.jpg)
ലോസ് ഏഞ്ചൽസിൽ വിമാനാപകടം; ഒരാൾ മരിച്ചു
വിമാനത്താവളത്തിൻ്റെ ഒഴിഞ്ഞ പ്രദേശത്താണ് അപകടമുണ്ടായത്. അതിനാൽ തന്നെ അപകടത്തെ തുടർന്ന് വിമാനത്താവളം അടച്ചിടേണ്ട സ്ഥിതി വന്നില്ലെന്നും അധികൃതർ അറിയിച്ചു. അപകട കാരണം വ്യക്തമല്ലെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും അധികൃതർ അറിയിച്ചു.