ന്യൂഡല്‍ഹി: യുഎസില്‍ ഒരു ഇന്ത്യക്കാരനും മൂന്ന് ഇന്ത്യന്‍ വംശജരും കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു. സിന്‍സിനാറ്റിയില്‍ നടന്ന സംഭവത്തെ കുറിച്ച് ഞായറാഴ്ച ഔദ്യോഗികമായി അമേരിക്കന്‍ അംബാസിഡര്‍ അറിയിച്ചതായി സുഷമ സ്വരാജ് ട്വിറ്ററില്‍ കുറിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചുവെന്നും ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കൗണ്‍സില്‍ കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ടെന്നും സുഷമ സ്വരാജ് കൂട്ടിച്ചേര്‍ത്തു.
യുഎസില്‍ ഇന്ത്യക്കാരനും മൂന്ന് ഇന്ത്യന്‍ വംശജരും കൊല്ലപ്പെട്ടു - Sushma Swaraj
കൊലപാതകത്തിന് കാരണം വംശീയ വിദ്വേഷമാകാനുള്ള സാധ്യതയില്ലന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്.
ഫയല്‍ ചിത്രം
എന്നാല്‍ കൊലപാതകത്തിന് കാരണം വംശീയ വിദ്വേഷമാകാനുള്ള സാധ്യത സുഷമ സ്വരാജ് തള്ളിക്കളഞ്ഞു. ഇന്ത്യന്‍ പൗരന്‍ യുഎസ് സന്ദര്‍ശനത്തിന് എത്തിയതായിരുന്നു.