ലോകത്തിലെ മൂന്നാമത്തെ വലിയ വജ്രം ബോട്സ്വാനയില്‍ കണ്ടെത്തി. 1098 കാരറ്റുള്ള മൂന്ന് ഇഞ്ച് നീളമുള്ള വജ്രമാണ് കണ്ടെത്തിയത്. വജ്രങ്ങളാല്‍ ഏറ്റവും സമ്പന്നമായ ജ്വാനെംഗിന്‍റെ ഖനിയില്‍ നിന്ന് ഡെബ്സ്വാന ഡയമണ്ട് കമ്പനിയാണ് മൂന്നാമത്തെ വലിയ വജ്രം കുഴിച്ചെടുത്തത്.
ജൂൺ ഒന്നിന് കണ്ടെത്തിയ വജ്രം ബോട്സ്വാനിയന്‍ പ്രസിഡന്‍റ് മോക്വെറ്റ്സി മാസിസിക്ക് ഡെബ്സ്വാന ഡയമണ്ട് കമ്പനിയുടെ ആക്ടിംഗ് മാനേജിംഗ് ഡയറക്ടർ ലിനെറ്റ് ആംസ്ട്രോംഗ് നല്‍കി. ഈ നേട്ടം രാജ്യത്തിന് ഏറെ പ്രതീക്ഷ നല്‍കുന്നുവെന്ന് ആംസ്ട്രോംഗ് പറഞ്ഞു.