കേരളം

kerala

ETV Bharat / international

യുഎൻ അസംബ്ലി ഓഫ്‌ലൈനായി; ലോകനേതാക്കള്‍ക്ക് വാക്സിനേഷൻ നിര്‍ബന്ധം - യുഎന്‍ ജനറര്‍ അസംബ്ലി

വാക്‌സിന്‍ നിയമത്തെ എതിര്‍ത്ത് റഷ്യ രംഗത്ത് വന്നു. വാക്‌സിന്‍ നിയമം വ്യക്തമായ വിവേചനമാണെന്ന് റഷ്യൻ അംബാസഡർ വാസിലി നെബെൻസിയ പ്രതികരിച്ചു.

U.N. General Assembly’  World leaders face new rule  UN meeting  വാക്‌സിനേഷന്‍  യുഎന്‍ ജനറര്‍ അസംബ്ലി  യുഎന്‍ ജനറര്‍ അസംബ്ലി യോഗം
'വാക്‌സിനേഷന്‍': യുഎന്‍ ജനറര്‍ അസംബ്ലി യോഗത്തില്‍ പങ്കെടുക്കാന്‍ ലോക നേതാക്കള്‍ക്ക് പുതിയ നിയമം

By

Published : Sep 16, 2021, 7:59 AM IST

ന്യൂയോര്‍ക്ക് : അടുത്ത ആഴ്‌ച നടക്കുന്ന യുഎന്‍ ജനറല്‍ അസംബ്ലി യോഗത്തില്‍ പങ്കെടുക്കാന്‍ ലോക നേതാക്കള്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കണമെന്ന് അസംബ്ലി ലീഡറും ന്യൂയോർക്ക് സിറ്റി അധികൃതരും അറിയിച്ചു. കൊവിഡ് കാലത്ത് ഇത് ആദ്യമായാണ് ഓണ്‍ലൈനല്ലാതെ യുഎന്‍ അസംബ്ലി യോഗം നടക്കാനിരിക്കുന്നത്.

യോഗം നടക്കുന്ന സ്ഥലം ഒരു കണ്‍വെന്‍ഷന്‍ സെന്‍റര്‍ മാതൃകയിലാണ് ഉദ്യോഗസ്ഥര്‍ കാണുന്നതെന്നും എല്ലാവരുടേയും വാക്‌സിനേഷന്‍ നഗരത്തിന്‍റെ ആവശ്യകതയാണെന്നും ഇന്‍റര്‍നാഷണല്‍ അഫേഴ്‌സ് കമ്മിഷണര്‍ പെന്നി അബേവർദേന അടുത്തിടെ കത്തിലൂടെ അസംബ്ലിയെ അറിയിച്ചിരുന്നു.

ആവശ്യമുള്ളവര്‍ക്ക് ജോൺസൺ ആൻഡ് ജോൺസന്‍റെ ഒറ്റ ഡോസ് വാക്സിന്‍ നല്‍കുമെന്നും പെന്നി അബേവർദേനയുടെ കത്തില്‍ പറയുന്നു. സമ്പൂർണ പ്രവർത്തനമുള്ള ജനറൽ അസംബ്ലിയിലേക്കുള്ള തിരിച്ചുവരവിലെ ഒരു സുപ്രധാന ഘട്ടമാണിതെന്നാണ് വാക്‌സിനേഷന്‍ പ്രക്രിയയെ ഉദ്യോഗസ്ഥര്‍ വിശേഷിപ്പിക്കുന്നത്. അതേസമയം വാക്‌സിന്‍ നിയമത്തെ എതിര്‍ത്ത് റഷ്യ രംഗത്ത് വന്നു. വാക്‌സിന്‍ നിയമം വ്യക്തമായ വിവേചനമാണെന്ന് റഷ്യൻ അംബാസഡർ വാസിലി നെബെൻസിയ പ്രതികരിച്ചു. ന്യായമായ മുൻകരുതലുകൾക്കപ്പുറം ഒരു നടപടിയും അവതരിപ്പിക്കരുത്.

also read:വാക്‌സിന്‍ കയറ്റുമതിക്ക് ഇന്ത്യയ്‌ക്ക്‌മേല്‍ സമ്മര്‍ദം ചെലുത്തി യുഎസ്

ആരോഗ്യ കാരണങ്ങളാല്‍ വാക്‌സിനെടുക്കാന്‍ കഴിയാത്തവരേയും, അടുത്തിടെ കൊവിഡ് വന്നതിനാല്‍ ശരീരത്തില്‍ ആന്‍റീബോഡിയുള്ളവരേയും, ലോകാരോഗ്യ സംഘനടയുടെ അംഗീകാരമില്ലാത്ത വാക്‌സിന്‍ സ്വീകരിച്ചവരേയും പരിഗണിക്കമെന്നുമാണ് റഷ്യയുടെ ആവശ്യം. അതേസമയം റഷ്യയുടെ സ്പുട്നിക് വി വാക്സിൻ ലോകാരോഗ്യ സംഘനട അവലോകനം ചെയ്യുന്നുണ്ടെങ്കിലും ഇതുവരെ അത് അംഗീകരിച്ചിട്ടില്ല.

ABOUT THE AUTHOR

...view details