ജനീവ:ദക്ഷിണാഫ്രിക്കയില്‍ കൊവിഡ് വകഭേദം ഒമിക്രോണ്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ലോക രാജ്യങ്ങള്‍ സ്വീകരിച്ച സമീപനത്തില്‍ പ്രതികരിച്ച് ലോകാരോഗ്യ സംഘടന. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ളവര്‍ക്ക് യാത്രാനിരോധനം ഏർപ്പെടുത്തരുത്. അവര്‍ക്കായി അതിര്‍ത്തികള്‍ തുറന്നുനല്‍കണമെന്നും ഡബ്യു.എച്ച്.ഒ ലോക രാജ്യങ്ങളോട് അഭ്യർഥിച്ചു.
ലോകാരോഗ്യ സംഘടന ആഫ്രിക്കൻ രാജ്യങ്ങൾക്കൊപ്പം നിലകൊള്ളുന്നു. യാത്രാനിരോധനം ഒഴിവാക്കേണ്ടതുണ്ടെന്നും ഡബ്യു.എച്ച്.ഒ ആഫ്രിക്കന്‍ റീജിയണൽ ഡയറക്‌ടര്‍ മത്ഷിഡിസോ മൊയ്‌തി പറഞ്ഞു. യാത്രാനിയന്ത്രണങ്ങള്‍ വൈറസ് വ്യാപനം കുറയ്ക്കുന്നതിൽ ചെറിയ പങ്ക് വഹിച്ചേക്കാം.