മൊറോണി:കൊമോറോസിലെത്തിയ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കൊമോറോസിലെ പരമോന്നത സിവിലിയൻ ബഹുമതിയായ ദി ഓർഡർ ഓഫ് ദി ഗ്രീൻ ക്രസന്‍റ് കൊമോറോസ് പ്രസിഡന്‍റ് അസാലി അസൂമാനി സമ്മാനിച്ചു. '1.3 ബില്യണ്‍ ഇന്ത്യക്കാർക്ക് വേണ്ടി ഞാൻ ഈ ബഹുമതി സ്വീകരിക്കുന്നുവെന്നും' ബഹുമതി സ്വീകരിച്ച ശേഷം ഉപരാഷ്ട്രപതി ട്വിറ്ററില്‍ കുറിച്ചു.
ഉപരാഷ്ട്രപതിക്ക് കൊമോറസിലെ പരമോന്നത സിവിലിയന്‍ ബഹുമതി
കൊമോറോസ് പ്രസിഡന്‍റ് അസാലി അസൂമാനിയുമായി കൂടിക്കാഴ്ച നടത്തിയ ഉപരാഷ്ട്രപതി കൊമോറസുമായി ആറ് നിര്‍ണായക കരാറുകളില്‍ ഒപ്പുവെച്ചു
തുടര്‍ന്ന് കൊമോറോസ് പ്രസിഡന്‍റ് അസാലി അസൂമാനിയുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം കൊമോറസുമായി ആറ് നിര്‍ണായക കരാറുകളില്‍ ഒപ്പുവെച്ചു. ആരോഗ്യം, വിവരസാങ്കേതികവിദ്യ, സമുദ്ര സുരക്ഷ എന്നിവയിലെ സാധ്യതകള്‍ വിപുലമാക്കുന്നതിനുള്ള കരാറുകളിലാണ് ഒപ്പുവെച്ചത്.
സമുദ്രാതിര്‍ത്തി പങ്കുവെയ്ക്കുന്ന ഇന്ത്യക്കും കൊമോറോസിനും സഹകരണത്തിനും പ്രതിരോധ ബന്ധങ്ങൾ വർധിപ്പിക്കുന്നതിനും, പ്രത്യേകിച്ച് സമുദ്ര മേഖലയിൽ മികച്ച സാധ്യതകളുണ്ടെന്നും അദ്ദേഹം ബഹുമതി ഏറ്റുവാങ്ങികൊണ്ട് പറഞ്ഞു. തീവ്രവാദത്തിനെതിരായ തങ്ങളുടെ പൊതുപോരാട്ടത്തിനും സുരക്ഷാ സമിതിയിലെ പരിഷ്കാരങ്ങൾക്കും കൊമോറോസ് നല്‍കുന്ന പിന്തുണയും ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയിൽ സ്ഥിര അംഗത്വം നേടുന്നതിന് ഇന്ത്യയ്ക്ക് പിന്തുണ നൽകിയതിനും അസാലി അസൂമാനിയോട് വെങ്കയ്യ നായിഡു ട്വീറ്റിലൂടെ നന്ദി പറഞ്ഞു. സന്ദർശനത്തിന്‍റെ രണ്ടാം ഘട്ടമായി ഉപരാഷ്ട്രപതി നാളെ സിയറ ലിയോണിലെ ഫ്രീടൗണിലെത്തും.