വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യുന്നത് അമ്പതിനായിരത്തിലധികം കൊവിഡ് കേസുകള്‍. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കനുസരിച്ച് പുതുതായി 50700 കൊവിഡ് കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. വാണിജ്യ ആവശ്യങ്ങള്‍ക്കായി തെക്ക്, പടിഞ്ഞാറന്‍ തീരമേഖലകള്‍ തുറന്നതാണ് അമേരിക്കയില്‍ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായതെന്നും റിപ്പോര്‍ട്ടുകളുണ്ട്. കാലിഫോർണിയയില്‍ ബുധനാഴ്ച മിക്ക സ്ഥലങ്ങളിലും ബാറുകളും തിയ്യേറ്ററുകളും ഇൻഡോർ റെസ്റ്റോറന്‍റ് ഡൈനിംഗും അടച്ചു. അരിസോണയിലും കൊവിഡ് ബാധിതരുടെ എണ്ണം രൂക്ഷമായി വര്‍ധിക്കുകയാണ്. ജൂലൈ നാലാം വാരാന്ത്യത്തിന് തൊട്ടുമുമ്പുള്ള കാലിഫോർണിയ ലോക്ക് ഡൗണ്‍ പ്രഖ്യാപനം ലോസ് ഏഞ്ചൽസില്‍ ഉൾപ്പടെയുള്ള 30 ദശലക്ഷം ആളുകൾക്ക് ബാധകമാണ്.
യുഎസില്‍ ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യുന്നത് 50000ല്‍ അധികം കൊവിഡ് കേസുകള്‍ - us corona latest news
ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കനുസരിച്ച് പുതുതായി 50700 കൊവിഡ് കേസുകളാണ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തത്
covid
പുതിയ കേസുകളുടെ വര്‍ധനവ് വളരെ വലുതായിട്ടും അമേരിക്കക്കാർ മാസ്ക് ധരിക്കുകയോ, സാമൂഹിക അകലം പാലിക്കുകയോ ചെയ്യുന്നില്ല. ലോകത്ത് ഏറ്റവുമധികം സ്ഥിരീകരിക്കപ്പെട്ട കൊറോണ വൈറസ് കേസുകളും മരണങ്ങളും യുഎസിലാണെങ്കിലും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞത് ഒരു ഘട്ടത്തിൽ കൊവിഡ് അപ്രത്യക്ഷമാകുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നാണ്.