കേരളം

kerala

ETV Bharat / international

ലിബിയയില്‍ യുഎസ് വ്യോമാക്രമണത്തില്‍ 17 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു - ട്രിപ്പോളി

യുഎസ് ആഫ്രിക്ക കമാന്‍ഡും ലിബിയന്‍ ദേശീയ സേനയും ചേര്‍ന്നാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ സാധാരണ പൗരന്മാരാരും കൊല്ലപ്പെട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്

ലിബിയയില്‍ യുഎസ് വ്യോമാക്രമണത്തില്‍ 17 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു

By

Published : Sep 28, 2019, 11:41 AM IST

ട്രിപ്പോളി:ഐഎസ് ഭീകരരെ ലക്ഷ്യമാക്കി ലിബിയയില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ 17 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു. ലിബിയയുടെ തെക്കുപടിഞ്ഞാറന്‍ മേഖലയിലായിരുന്നു ആക്രമണം. യുഎസ് ആഫ്രിക്ക കമാന്‍ഡും ലിബിയന്‍ ദേശീയ സേനയും ചേര്‍ന്നാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ സാധാരണ പൗരന്മാരാരും കൊല്ലപ്പെട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. തെക്കുപടിഞ്ഞാറന്‍ മേഖലയില്‍ നിരവധി ഭീകരര്‍ ഒളിവില്‍ കഴിയുന്നുണ്ടെന്നുള്ള വിവരത്തെ തുടര്‍ന്ന് അമേരിക്ക ഒരാഴ്ചയ്ക്കിടെ നടത്തുന്ന മൂന്നാമത്തെ വ്യോമാക്രമണമാണിത്. കഴിഞ്ഞ രണ്ട് വ്യോമാക്രമണങ്ങളില്‍ 19 തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി യുഎസ് സൈന്യം വ്യക്തമാക്കിയിരുന്നു.

ABOUT THE AUTHOR

...view details