കേരളം

kerala

ETV Bharat / international

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി കടന്നു; 9,45,164ല്‍ അധികം മരണങ്ങള്‍ - ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി കടന്നു

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി കടന്നു. ഇതുവരെ 30,042,299 ൽ അധികം പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 9,45,164ൽ അധികം ആയി. ഇതുവരെ 2,18,08,409 ൽ അധികം ആളുകൾ രോഗമുക്തരായി

Global COVID 19 tracker  global coronavirus cases  global coronavirus cases  COVID 19 cases worldwide  COVID 19 deaths worldwide  coronavirus pandemic  ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി കടന്നു  9,45,164 ല്‍ അധികം മരണങ്ങള്‍
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി കടന്നു; 9,45,164 ല്‍ അധികം മരണങ്ങള്‍

By

Published : Sep 17, 2020, 1:26 PM IST

ഹൈദരാബാദ്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി കടന്നു. ഇതുവരെ 30,042,299 ൽ അധികം പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 9,45,164 ൽ അധികം ആയി. ഇതുവരെ 2,18,08,409 ൽ അധികം ആളുകൾ രോഗമുക്തരായി. യുഎസിൽ ഏഴ് ദശലക്ഷത്തിനടുത്ത് കൊവിഡ് ബാധ എത്തിയതോടെ അടുത്ത വർഷം ജനുവരിയിൽ ഒരു സ്വതന്ത്ര വാക്സിനേഷൻ കാമ്പയിൻ ആരംഭിക്കാനുള്ള പദ്ധതി ആരംഭിച്ച് കഴിഞ്ഞു.

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി കടന്നു; 9,45,164 ല്‍ അധികം മരണങ്ങള്‍

അമേരിക്കയിൽ തന്നെയാണ് ഇപ്പോഴും ഏറ്റവും കൂടുതൽ രോഗികളുള്ളത്. 6,827,790 പേർക്കാണ് യു.എസിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. വേൾഡോ മീറ്ററിന്‍റെ കണക്കനുസരിച്ച് മരണസംഖ്യ രണ്ട് ലക്ഷം കടന്നു. 4,107,199 പേർ സുഖം പ്രാപിച്ചു. ബ്രസീലിൽ ഇതുവരെ 4,421,686 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യയും കുതിച്ചുയരുകയാണ്. ഇതുവരെ 134,174 പേരാണ് മരണമടഞ്ഞത്. 3,720,312 പേർ രോഗമുക്തി നേടി. ഇന്ത്യയിൽ കഴിഞ്ഞ ദിവസം 91096 പുതിയ രോഗികളും 1283 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗികളുടെ എണ്ണം 51 ലക്ഷം പിന്നിട്ടു. മരണം 83,000ത്തോടടുക്കുകയാണ്. രാജ്യത്ത് കഴിഞ്ഞ ദിവസം 82,961 പേർ രോഗമുക്തരായി. ഇതോടെ സുഖം പ്രാപിച്ചവരുടെ എണ്ണം 39,42,360 ആയി.

ABOUT THE AUTHOR

...view details